1470-490

നഗരസഭ ചെയർമാനും സെക്രട്ടറിക്കുമെതിരെ കോടികളുടെ അഴിമതി ആരോപണം

കോട്ടക്കൽ: കോട്ടക്കൽ നഗരസഭ ചെയർമാനും സെക്രട്ടറിക്കുമെതിരെ   കോടികളുടെ അഴിമതി ആരോപണവുമായി സി.പി.ഐ.എം.രംഗത്തെത്തി. നഗരസഭയുടെ പണം ബിനാമി കോൺട്രാക്ടർമാർക്ക് തട്ടി എടുക്കാൻ നഗരസഭ ചെയർമാൻ കൂട്ട് നിൽക്കുന്നതായി ആരോപണം ഉയർന്നു. നഗരസഭയുടെ 2020-21 വർഷത്തെ 15 കോടി രൂപയുടെ പൊതുമരാമത്ത് പ്രവർത്തനങ്ങൾക്കാണ് ഡി പി സി അംഗീകാരം നേടിയിട്ടുള്ള ത് ഈ പ്രവർത്തികൾ അക്രഡിറ്റ് ഏജൻസികൾക്ക് കൊടുക്കുന്നതിലൂടെ നഗരസഭക്ക് കോടികണക്കിന് രൂപയുടെ നഷ്ടമാണ്  ഉണ്ടാകുന്നത്. കോട്ടക്കലിലെ ജനങ്ങളുടെ പണം കൊള്ളയടിക്കാൻ ചെയർമാനും സെക്രട്ടറിയും കൂട്ട് നിൽക്കുന്നതായാണ് ആരോപിക്കുന്നത് . കോൺട്രാക്ടർമാരിൽ നിന്നും ചെയർമാനും സെക്രട്ടറിയും കമ്മീഷൻ പറ്റുന്നതിനു വേണ്ടിയാണ് വലിയ എസ്റ്റിമേറ്റ് തുകക്ക് ടെണ്ടർ പോലും മല്ലാതെ പ്രവർത്തികൾ കൊടുക്കുന്നത് ഇതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ട് ഇത് സംബന്ധിച്ച് മുസ്ലീം ലീഗിനകത്തും പ്രതിഷേധം പുകയുന്നതായും മുസ്ലീം ലീഗിലെ ഏതാനും പ്രവർത്തകർ ഇത് സംബന്ധിച്ച് ഹൈകോടതിയിൽ കൊടുത്തിട്ടുള്ള കേസ് ഡിവിഷൻ ബഞ്ചിന് വിട്ടിട്ടുള്ളതായും ആരോപണത്തിൽ പറഞ്ഞു. ഇത്തരം നീക്കത്തിൽ നിന്നും ചെയർമാൻ  പിൻമാറണമെന്ന് ,സി പി ഐ എം കോട്ടക്കൽ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. 

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139