1470-490

ഇന്ത്യയിൽ കൊവിഡ് കേസുകൾ 81970 ൽ എത്തി

ഇന്ത്യയിൽ കൊവിഡ് കേസുകൾ 81,000 കടന്ന് 81970 ൽ എത്തി. 2649 പേർ മരിച്ചു. 24 മണിക്കൂറിനിടെ 3967 പോസിറ്റീവ് കേസുകളും 100 മരണവും റിപ്പോർട്ട് ചെയ്തു. 51401 പേരാണ് ചികിത്സയിലുള്ളത്. 27920 പേർ രോഗമുക്തരായി.

ഗുജറാത്തിലും തമിഴ്‌നാട്ടിലുമാണ് കൊവിഡ് ബാധ രൂക്ഷമാവുന്നത്. ഡൽഹിയിൽ കൊവിഡ് കേസുകൾ 8000 കടന്നു. ഗോവയ്ക്ക് പിറകെ, കൊവിഡ് വിമുക്തമായിരുന്ന മണിപ്പൂരിലും പുതിയ കേസ് റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 324 പുതിയ കേസുകളും 20 മരണവും റിപ്പോർട്ട് ചെയ്തു. രോഗം ഭേദമാകുന്നവരുടെ നിരക്ക് 38.43 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിൽ 447 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 363 എണ്ണവും ചെന്നൈയിലാണ്. ആകെ കൊവിഡ് ബാധിതർ 9674 ആയി ഉയർന്നു. ഇതുവരെ 66 പേർ മരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139