1470-490

കോഴി വില നിയന്ത്രിക്കാന്‍ സർക്കാർ ഇടപെടണം

കോഴി വില നിയന്ത്രിക്കാന്‍ വിപണിയില്‍ സർക്കാർ ഇടപെടണം – എസ്.ഡി.പി.ഐ

മലപ്പുറം: അനുദിനം വര്‍ദ്ധിച്ചു വരുന്ന കോഴിവില നിയന്ത്രിക്കാന്‍ വിപണയില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് മൂലം ജനങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സമയത്ത് ജനങ്ങൾ ആവശ്യ ഭക്ഷ്യ വസ്തുവായി കാണുന്ന കോഴിക്ക് നിയന്ത്രണമില്ലാതെ വില വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. നോമ്പുകാലം കൂടി ആയതോടെ കോഴിയുടെ ഉപയോഗം വര്‍ദ്ധിച്ചു. ലോക് ഡൗണ്‍ ആയതോടെ മത്സ്യത്തിന്റെ വരവ് നിൽക്കുകയും ആടുമാടുകളുടെ ലഭ്യത കുറയുകയും ചെയ്തതോടെ എല്ലാവരും ആശ്രയിക്കുന്നത് കോഴിയെയാണ്.

കാലങ്ങളായി തമിഴ്നാട് ലോബിയാണ് കേരളത്തിലെ കോഴി വിപണിയെ നിയന്ത്രിക്കുന്നത് എന്ന ആരോപണം ശക്തമാണ്. അവരുടെ താല്പര്യങ്ങൾക്കനുസരിച്ചാണ് വില വർദ്ധനവ് ഉണ്ടാവുന്നതും. എന്നാൽ ഇത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ നടത്തുകയും ചെയ്യുന്നില്ല. അതിനാൽ ഇത് നിയന്ത്രിക്കാൻ സർക്കാർ തയ്യാറാവണം. ഇല്ലെങ്കിൽ തമിഴ്നാട്ടിൽ നിന്നും വരുന്ന കോഴി വാഹനങ്ങളെ ജനകീയമായി തടയുമെന്നും മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223