1470-490

കോൺഗ്രസ് കമ്മിറ്റിയുടെനിൽപ്പ് സമരം

കോഴി വില അമിതമായി വർധിക്കുന്നതിൽ പ്രതിഷേധിച്ച് മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെനിൽപ്പ് സമരം

കോഴി വില അമിതമായി വർധിക്കുന്നതിൽ പ്രതിഷേധിച്ച് മോങ്ങം അങ്ങാടിയിൽ മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു.
ലോക ഡൗൺ ആരംഭിച്ച സമയങ്ങളിൽ കോഴി ഇറച്ചിക്ക് കിലോക്ക് എമ്പത് രൂപയായിരുന്നു വില ഇന്നത് 260 രൂപയിലേക്ക് കുതിച്ചുയർന്നതോടെ പൊതുജനങ്ങൾ പ്രയാസത്തിലാണ്.
സാധാരണ ജനങ്ങൾ നേരിട്ടിടപെടുന്ന ചെറുകിട വ്യാപാരികൾ മൊത്ത കച്ചവടക്കാരുടെ അടുത്തുനിന്നും കൊള്ള വിലയ്ക്ക് ഇന്നുമുതൽ കോഴികൾ വാങ്ങരുതെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രതിഷേധ നിൽപ്പ് സമരം ഡിസിസി ജനറൽ സെക്രട്ടറി പി പി ഹംസ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ അദ്ധ്യക്ഷത വഹിച്ചു

ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സികെ നിസാർ, ബംഗാളത്ത് കുഞ്ഞഹമ്മദ് മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ആനക്കച്ചേരി മുജീബ്, സി കെ അബ്ദുൽ ജലീൽ, വി പി സുലൈമാൻ, അബ്ദുൽ റസാഖ് മുക്കൻ എന്നിവർ പ്രതിഷേധ നിൽപ്പ് സമരത്തിൽ ആശംസകളർപ്പിച്ചു സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139