1470-490

കാലിക്കറ്റിൽ ഓൺ ലൈൻ ക്ലാസുകൾ തുടങ്ങാനൊരുങ്ങുന്നു.

കോവിഡ് – 19 ഭീതി – കാലിക്കറ്റിൽ ഓൺ ലൈൻ ക്ലാസുകൾ തുടങ്ങാനൊരുങ്ങുന്നു.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങാനൊരുങ്ങുന്നു.
ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഓൺ ലൈൻ ക്ലാസുകൾ തുടങ്ങാൻ തത്വത്തിൽ തീരുമാനമായി. കോവിഡ്​ രോഗഭീതി പടരുന്ന സാഹചര്യത്തിലാണ് കാലിക്കറ്റ്​ സർവകലാശാല ഓണ്‍ലൈന്‍ ക്ലാസുകളുടെ സാധ്യത തേടുന്നത് . ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട മൊഡ്യൂളുകൾ ഇ.എം.എം.ആർ.സിയു​ടെ സഹായത്തോടെ അതത് ബോര്‍ഡ് ഓഫ് സ്റ്റഡീസ് മൂന്ന് മാസത്തിനകം തയ്യാറാക്കാൻ സിൻഡിക്കേറ്റ്​ യോഗത്തിൽ തീരുമാനിച്ചു. ഓൺലൈൻ ക്ലാസുകൾ സജ്ജീകരിക്കാൻ ഡിജിറ്റൽസ്​റ്റുഡിയോ തയാറാക്കും . അടുത്ത അധ്യയന വർഷം മുതൽ അഫിലിയേഷൻ ലഭിക്കണമെങ്കിൽ കോളജുകളിൽ ഡിജിറ്റൽ സ്​റ്റുഡി യോ നിർബന്ധമാക്കി . വര്‍ക്ക് അറ്റ് ഹോം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍വകലാശാലാ ജീവനക്കാര്‍ക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിന് പലിശ രഹിത വായ്പകള്‍ നല്‍കും. ഡിജിറ്റൽ മാസ്​റ്റർ പ്ലാൻ ആറുമാസത്തിനകം നടപ്പാക്കും. ഇതിനായി കെ.കെ ഹനീഫ കൺവീനറായി സിൻഡിക്കേറ്റ്​ ഉപസമതിയെ നിയമിച്ചു. മുന്‍ രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദിനെ ഒരു വര്‍ഷത്തേക്ക് താല്‍ക്കാടിസ്ഥാനത്തില്‍ യു.ജി.സി-എച്ച്.ആര്‍.ഡി സെന്റര്‍ ഡയറക്ടറാക്കും. രജിസ്​ട്രാർ ജോലിയിൽ നിന്ന്​ മാറ്റിയ ശേഷം ഇദ്ദേഹത്തിന്​ ചുമതലകളൊന്നും നൽകിയിരുന്നില്ല.
അന്തർജില്ല ബസ്സ് ​ഗതാഗതം പുനരാരംഭിക്കുന്നില്ലെങ്കിൽ വിദ്യാർത്ഥികൾക്ക്പി .ജി പരീക്ഷ വീടിനടുത്തുള്ള സെൻററിൽ എഴുതാൻ അവസരം നൽകും. ഈ അവസരം സർവകലാശാല പരിധിയിലെ ജില്ലകളിൽ മാത്രമായിരിക്കും ​. യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസ് ദിവസ വാടക വര്‍ധിപ്പിക്കുന്ന കാര്യം പഠിക്കുന്നതിന് കമ്മറ്റിയെ നിയോഗിക്കാനും തീരുമാനിച്ചു. പ്രൊഫഷണല്‍ കോളേജുകളിലും മൂന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള സംവരണം നല്‍കും. സര്‍ക്കാര്‍ ഉത്തരവ് സര്‍വകലാശാലയില്‍ നടപ്പാക്കും. മുന്‍ വൈസ് ചാന്‍സലര്‍ ഡോ.അബ്ദുല്‍ സലാം അധികമായി കൈപ്പറ്റിയ തുക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്ക് വിധേയമായി തിരിച്ചുപിടിക്കും. കോവിഡ് – നിയമം പാലിച്ച്സെനറ്റ്​ ഹൗസിൽ നടന്ന യോഗത്തിൽ വൈസ്​ ചാൻസലറു​ടെ ചുമതലയുള്ള ഡോ. അനിൽ വള്ളത്തോൾ അധ്യക്ഷനായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223