ബിജെപി ചാലക്കുടി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ചാലക്കുടി. ലൈഗീ്ംകാരോപണ വിധേയനായ മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാലക്കുടി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രതിക്ഷേധ ധര്‍ണ്ണ ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, പലപ്പോഴായി മോശമായി ഫോണിലും, അല്ലാതേയും സംസാരിക്കുകയും ചെയ്തത്തിനെ തുടര്‍ന്ന് ജീവനക്കാരി മുഖ്യമന്ത്രി. ജില്ലാ കള്കടര്‍. ഡിഡിടിപി തുടങ്ങിയവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും നടപടിയൊന്നും ഇല്ലാതെ വന്നതിനെ തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പിക്കും പരാതി നല്കി.പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കേണ്ടതിനെ പകരം പ്രതിയെ സംരക്ഷിക്കുന്ന തരത്തില്‍ ഇരയോട് സംസാരിച്ചതായും പറയപ്പെടുന്നു. പഞ്ചായത്ത് പ്രസിഡന്റിനെ സംരക്ഷിക്കുന്ന പോലീസ് നിലപാട് മാറ്റണമെന്നും അടിയന്തിരമായി പ്രസിഡന്റിനെതിരെ കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്നും ജനറല്‍ സെക്രട്ടറി അഡ്വ. ഉല്ലാസ് ബാബു പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ബാബു രാജിവെച്ച് നിയമനടപടി നേരിടണമെന്ന് ബിജെപിയാവശ്യപ്പെട്ടു. ഇതിന് മുന്‍പും പലരോട് മോശമായ രീതിയില്‍ പെരുമാറുന്ന ബാബു തല്‍സ്ഥാനത്ത് തുടരുന്നത് നാടിന് നാണക്കേടാണെന്ന് ബിജെപി ആരോപിച്ചു. ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ച് പാര്‍ട്ടി ഓഫീസന് മുന്പില് നിന്ന് പ്രതിക്ഷേധ ജാഥയായിട്ടാണ് ഡിവൈഎസ്പി ഓഫീസിന് മുന്‍പിലെത്തിയത്. പ്രതിക്ഷേധ ജാഥ ഓഫീസിന് സമീപത്തായി ചാലക്കുടി എസ്. ഐ എം. എസ്. ഷാജന്, എഎസ്ഐ സി. വി ഡേവീസ് എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിക്ഷേധ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. സജി കുറുപ്പ്, വൈസ് പ്രസിഡന്റ് ടി. എസ്. മുകേഷ്. ടി. വി. ഷാജി, കെ. പി. ജോണി തുടങ്ങിയവര്‍ സമരത്തിന നേതൃത്വം നല്കി.
Comments are closed.