1470-490

ബാങ്ക് മാനേജരെ ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍: ബാങ്ക് മാനേജരെ ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോര്‍പ്പറേഷന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയിലെ സീനിയര്‍ മാനേജര്‍ പാലക്കാട് കാറല്‍മണ്ണ സ്വദേശി പാപ്പറമ്പത്ത് അയ്യപ്പനെ(57) യാണ് ബാങ്കിലെ മാനേജരുടെ ക്യാബിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ബാങ്കിലെ ജീവനക്കാരെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ പോലീസില്‍ വിവരമറിയിയ്ക്കുകയായിരുന്നു. ഗുരുവായൂരില്‍ കുടുംബ സമേതം വാടകയ്ക്ക് താമസിയ്ക്കുന്ന ഇദ്ദേഹം രാവിലെ എട്ടുമണിയോടേയാണ് ബാങ്കിലേയ്ക്ക് പോയതെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ എ. അനന്തകൃഷ്ണന്റേയും, എസ്.ഐ എം.പി. വര്‍ഗ്ഗീസിന്റേയും നേതൃത്വത്തില്‍ പോലീസ് മേൽനടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ഷൈലജ. മക്കള്‍: അനീഷ്, അജീഷ്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139