1470-490

വയോധികന്റെ വീട്ടിൽക്കയറി ആക്രമണം

കിഴക്കേ കോടാലിയിൽ വയോധികന്റെ വീട്ടിൽക്കയറി ആക്രമണം നടത്തിയയാളെ വെളളിക്കുളങ്ങര പോലീസ് പിടികൂടി. കിഴക്കേ കോടാലി എടക്കുടിയിൽ തോമസ് മാത്യുവിനും വീടിനും നേരെ ആക്രമണം നടത്തിയ മുപ്ലിയം അപ്പോളം വീട്ടിൽ ലാലു എന്ന വിഷ്ണു (24) ആണ് പിടിയിലായത്. വെള്ളിക്കുളങ്ങര അമ്പനോളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രി എട്ടേ മുക്കാലോടെയായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. തോമസ് മാത്യുവിന്റെ വീടിന് സമീപത്ത് ഒരു സംഘം ചാരായം വാറ്റ് നടത്തിയിരുന്നു. ഇവിടെ ഏതാനും ദിവസം മുൻപ് എക്സൈസ് സംഘം പരിശോധന നടത്തി ,ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. തോമസ് മാത്യുവാണ് ഉദ്യോഗസ്ഥർക്ക് നൽകിയത് എന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139