1470-490

‘തിരുമുറ്റത്തൊരു തുളസി ‘ പ്രചരണത്തിനു തുടക്കം

കൊടകര അഴകം ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ ‘തിരുമുറ്റത്തൊരു തുളസി ‘ പ്രചരണത്തിനു തുടക്കം കുറിച്ചു. ശബരിമല മുൻ മേൽശാന്തി അഴകത്തുമനയ്ക്കൽ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി തുളസി തൈ നട്ട് പ്രചരണം ഉദ്ഘാടനം ചെയ്തു.
പര്യവരൺ സംരക്ഷണ ഗതിവിധിക്ക് വേണ്ടി ആർ എസ് എസ് സംഘചാലക് പി ഇ ബി മേനോന്റെ ആഹ്വാന പ്രകാരമാണ് പദ്ധതി.
ഗ്രാമ പഞ്ചായത്തംഗം അഡ്വ : ആശ രാംദാസ്, ക്ഷേത്രം പ്രസിഡന്റ്‌ ശ്രീഹരി പാട്ടത്തിൽ, സെക്രട്ടറി ശശിധരൻ പാട്ടത്തിൽ, വൈസ് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ എടാട്ട് എന്നിവർ പങ്കെടുത്തു. തുടർന്ന് അഴകം നാരായണീയ സമിതിയിലെ അമ്മമാരുടെ നേതൃത്വത്തിൽ വീടുകളിൽ തുളസി തൈ നടുകയും തുടർന്ന് നാരായണീയ പാരായണം നടത്തുകയും ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139