1470-490

യൂത്ത് കോണ്‍ഗ്രസ് മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി.

മന്ത്രി എ.സി മൊയ്തീന്‍ അടിയന്തരമായി ക്വാറന്റൈനിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ടു  യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ക്യാമ്പ് ഓഫീസിലേക്കുള്ള റോഡിൽ വെച്ച്  പോലീസ് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് മുദ്രവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കുന്നംകുളം സബ്ബ് ഇൻസ്പെക്ടർ ഇ. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയോജകമണ്ഡലം പ്രസിഡന്റ്  എം.എ നിതീഷ് ,യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി  അഡ്വ.ശ്യാംനിയോജക മണ്ഡലം ഭാരവാഹികളായ,മഹേഷ് തിപ്പിലശ്ശേരി, അഡ്വ.കെ രഞ്ജിത്, വിഘ്നേശ്വര പ്രസാദ്, ജെറിന്‍, റോഷിത് രവി,  തമ്പി കെ ജോബ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270