1470-490

നമ്മളാണ് നാടിനെ സംരക്ഷിക്കേണ്ടത്

നരിക്കുനി: -കൊറോണ പ്രതിരോധത്തിൽ നിർണായക ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. കൊടുവള്ളി നിയോജക മണ്ഡലത്തിൽ അന്യസംസ്ഥാനങ്ങളിൽനിന്ന് നാട്ടിൽ തിരികെ എത്തിയ 162 പേരും ,വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിൽ തിരികെ എത്തിയ 8 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

സർക്കാർ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ, ഓരോ വ്യക്തിയുടെയും, സമൂഹത്തെയും, സുരക്ഷിതത്വം മാത്രം കണക്കിലെടുത്താണ്.
നാടും നഗരവും തിരക്കിലായിരിക്കുന്നു, നമ്മളാണ് നമ്മുടെ നാടിനെ രക്ഷിക്കേണ്ടത് എന്ന ബോധം ഓരോ പൗരനും വേണം , ശാരീരികാകലത്തെകുറിച്ച് മറക്കാതിരിക്കുക .
നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ ആശങ്കാജനകമാണ്, പലതരത്തിലുള്ള രോഗവ്യാപന സാധ്യതകൾ ,നമ്മുടെ സമൂഹത്തിലുണ്ട്, നമ്മൾ കരുതലോടെ മുന്നോട്ടുപോകുക.,

സമൂഹത്തിൻറെ നന്മയ്ക്കായി നമുക്ക് ശാരീരിക അകലം പാലിച്ച് സാമൂഹിക ഒരുമ കാത്തുസൂക്ഷിക്കാം… ഭയം വേണ്ട ,ജാഗ്രത വേണം.. അതീവ ജാഗ്രത.

സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക. എന്നാൽ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് കാരാട്ട് റസാഖ് (എം എൽ എ ) പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139