1470-490

സർവ്വീസ് സഹകരണ ബാങ്ക്: സഹായഹസ്തം വായ്പാ പദ്ധതി

കോവിഡ് – 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കുടുംബശ്രീ – അയൽക്കൂട്ടങ്ങൾ മുഖേന നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ ഭാഗമായി വെള്ളിക്കുളങ്ങര സർവ്വിസ്സഹകരണ ബാങ്ക് 2 കോടി 19 ലക്ഷം രൂപയാണ് വായ്പയായി നൽകും. വായ്പ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് പി കെ കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായിരുന്നു.
മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി. സുബ്രൻ മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ ചെയർപേഴ്സൺ സുനിത ബാലൻ ,ബാങ്ക്സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ , ബാങ്ക് ഡയറക്ടർ ഹേമലത സുരേഷ്, എം.ആർ രഞ്ജിത്ത്, പി.സി.ഉമേഷ്, എം.എ.വർഗ്ഗിസ് , കെ.വി.രവി എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689