1470-490

മത്സ്യ തൊഴിലാളി സംഘങ്ങൾക്ക് വിപണന വാഹനം നൽകി


തൃശൂർ: സമൂഹത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന മത്സ്യ തൊഴിലാളികളുടെ ഉന്നമനത്തിനായി മത്സ്യ വിപണന വാഹനം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് സംഘങ്ങൾക്ക് വാഹനങ്ങളുടെ താക്കോൽ നൽകി പദ്ധതി ഉദ്ഘടനം ചെയ്തു. തീരദേശമേഖലയിലെ മത്സ്യ തൊഴിലാളികളുടെ ഉന്നമനത്തിനായി മത്സ്യ തൊഴിലാളി സഹകരണ സംഘങ്ങൾക്ക് മത്സ്യ വിപണനത്തിനായി ത്രീ വീലർ ക്യാരേജ് വാങ്ങുന്ന പദ്ധതിയാണിത്. ഇതിലൂടെ സംഘങ്ങളുടെ വരുമാന വർധനവും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
2,50,000 രൂപ ഒരു വാഹനത്തിന്റ വില നിശ്ചയിച്ച് വാഹനങ്ങൾ വാങ്ങുന്നതിനായി 5,00,000 രൂപയുടെ പ്രൊജക്റ്റായാണ് നടപ്പിലാക്കുന്നത്. ഇതിൽ 50% തുക ജില്ലാ പഞ്ചായത്തിന്റെ ഫണ്ടും 50% തുക ഗുണഭോക്ത്യ വിഹിതവുമാണ്. ബി ആർ ഡി മോട്ടോർസ്, തൃശൂർ എന്ന സ്ഥാപനമാണ് ടെൻഡർ നടപടികളിലൂടെ വാഹനം ലഭ്യമാക്കിയത്. പിയാജിയോ ആപേ എക്സ്ട്രാ എൽ ഡി എന്ന വാഹനമാണ് സംഘങ്ങൾക്ക് നൽകുന്നത്. പടിഞ്ഞാറെ വെമ്പല്ലൂർ പെരിഞ്ഞനം മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, ഏങ്ങണ്ടിയൂർ ബംഗ്ലാവ് കടവ് മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ.
മത്സ്യ വിപണന വാഹനം ഉപയോഗിച്ച് മത്സ്യ തൊഴിലാളികൾക്ക് തൊഴിലും സംഘത്തിന് വരുമാന വർധനവും പൊതുജനങ്ങൾക്ക് ശുദ്ധമായ മത്സ്യ ലഭ്യതയും ഉറപ്പ് വരുത്തുവാൻ കഴിയുന്നു. ജെന്നി ജോസഫ്, എൻ കെ ഉദയപ്രകാശ്, വൈസ് പ്രസിഡന്റ് തൃശൂർ ജില്ലാ പഞ്ചായത്ത്, മറ്റ് ജനപ്രതിനിധികൾ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗതകുമാരി കെ വി എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,486,326Deaths: 525,168