1470-490

കുഞ്ഞുമോനും, രാമചന്ദ്രനും വീടെത്താൻ വാഹന സൗകര്യം ഒരുക്കി

കുന്നംകുളം: കുഞ്ഞുമോനും, രാമചന്ദ്രനും വീടെത്താൻ  വാഹന സൗകര്യം ഒരുക്കി നൽകി ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി. മൂന്നുറിലേറെ കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് മംഗലാപുരത്തു നിന്ന് കുന്നംകുളത്ത് എത്തിയ കൊല്ലം മൂത്തല ചുരുവിള പുത്തൻ വീട്ടിൽ രാമചന്ദ്രൻ്റെയും കൊല്ലം പാരിപ്പള്ളി കിഴക്കേനേല വിള വീട്ടിൽ കുഞ്ഞിമോൻ എന്നിവരെ സ്വന്തം നാട്ടിൽ വീടുകളിൽ എത്തിക്കാൻ ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ മുന്നോട്ടു വന്നതോടെ ഇരുവരുടെയും ദുരിതത്തിന് ആശ്വാസമായി. മാർച്ച് 21ന് മംഗലാപുരത്തേക്ക്  കിണർ നിർമ്മാണ ജോലിക്കായി പോയി ജനതാ കർഫ്യൂവിനെ തുടർന്ന്, അവിടെ കുടങ്ങുകയായിരുന്നു ഇവരും. അവിടെയുള്ള ക്യാമ്പിലേക്ക് മാറ്റിയെങ്കിലും രണ്ടാംഘട്ട ലോക്ഡൗൺ തീർന്നതോടെ ക്യാമ്പിൻ്റെ പ്രവർത്തനം അവസാനിപ്പിച്ചു. ഇതോടെ  പെരുവഴിയിലായ ഇവർ മെയ് നാലിന് ക്യാമ്പിൽ നിന്നിറങ്ങി  നടക്കുകയായിരുന്നു. കൈയിൽ പണമില്ലാതെയുള്ള യാത്രക്കിടെ കണ്ടുമുട്ടിയവരും, പോലീസും, സന്നദ്ധ പ്രവർത്തകരും വാങ്ങി നൽകിയ ഭക്ഷണം കഴിച്ചാണ് ഇവർ 310 ലേറെ ദൂരം പിന്നിട്ട് തൃശൂർ ജില്ലാ അതിർത്തിയായ കടവല്ലൂരിൽ എത്തിയത്. ഇവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ, കുന്നംകുളം നഗരസഭ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം ഇരുവരെയും ഗവ: ബോയസ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ അഗതി ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. ഇവർക്ക് നാട്ടിലെത്താൻ സൗകര്യമൊരുക്കുമെന്ന് നഗരസഭ അധികൃതർ കഴിഞ്ഞ് ദിവസം അറിയിച്ചിരുന്നു. രാമചന്ദ്രന്റെയും കുഞ്ഞു മോന്റെയും ദയനീയാവസ്ഥയെ സംബന്ധിച്ചുള്ള വാർത്ത ബുധനാഴ്ച്ച പ്രാദേശിക ചാനൽ സംപ്രേഷണം ചെയ്തതിനെ തുടർന്ന് ഇരുവരെയും വീടുകളിൽ എത്തിക്കാൻ വേണ്ട യാത്രാ സൗകര്യം ഒരുക്കി നൽകാൻ ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി തയ്യാറാണെന്നറിയിച്ച് പ്രസിഡണ്ട് ലെബീബ് ഹസ്സൻ നഗരസഭാ സെക്രട്ടറി കെ.കെ മനോജിനെ സമീപിക്കുകയായിരുന്നു.  പോലീസുമായി സംസാരിച്ച് യാത്രാ പാസിനായുള്ള സൗകര്യങ്ങളൊരുക്കി നൽകിയതോടെ ഇരുവർക്കും നാട്ടിലേക്ക് യാത്രയാകാനുള്ള വഴി തുറക്കുകയായിരുന്നു. നിയമപരമായ യാത്രാ പാസുകൾ ഉണ്ടെങ്കിൽ വാഹനവും ഡ്രൈവറെയും വിട്ടു നൽകാൻ സന്നദ്ധത അറിയിച്ച്  ആശാ ട്രാവൽസ് ഉടമ ബോസും മുന്നോട്ടുവന്നു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി സുരേഷ്,  സബ്ബ് ഇൻസ്പെക്ടർമാരായ ഇ.ബാബു,വി.എസ് സന്തോഷ് എന്നിവരുടെ ഇടപെടലുകൾ കൂടിയായതോടെ കാര്യങ്ങൾ എളുപ്പമാകുകയായിരുന്നു. വ്യാഴാഴ്ച്ച ഉച്ചക്ക് 1 മണിക്ക് ബോയ്സ് ഹൈസ്കൂളിലെ ക്യാമ്പിൽ നിന്ന് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എം.ബിജുബാൽ സമ്മാനിച്ച ഭക്ഷ്യ കിറ്റുകൾ ഏറ്റുവാങ്ങി അവർ സ്വന്തം വീടുകളിലേക്ക് യാത്രയായി നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ സെക്രട്ടറി കെ.കെ മനോജ് എസ്.ഐ ഇ. ബാബു, ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ ആശാ ട്രാവൽസ് ഉടമ ബോസ് എന്നിവർ രാമചന്ദ്രനെയും, കുഞ്ഞുമോനെയും യാത്രയാക്കാൻ എത്തിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270