കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി

കെ.പത്മകുമാർ കൊയിലാണ്ടി
കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ചെറുമോത്ത് എൽ.പി.സ്കൂൾ
കൊയിലാണ്ടി: സമ്പൂർണ അടച്ചുപൂട്ടൽ തുടരുന്ന സാഹചര്യത്തിൽ, ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുകയാണ് ചെറുമോത്ത് എൽ.പി.സ്കൂൾ. മലയോര മേഖലയിലെ വളയം ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നേരത്തെ നൽകിയ അരിക്ക് പുറമെ കഴിഞ്ഞ ദിവസം പച്ചക്കറികൾ കൂടി എത്തിച്ച് നൽകിക്കൊണ്ടാണ് സ്കൂൾ വീണ്ടും മാതൃക കാട്ടിയത്. സ്കൂൾ അധികൃതരുടെ നടപടി പ്രശംസനീയമാണെന്ന് വളയം ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. ചെറുമോത്ത് എൽ.പി. സ്കൂൾ പി.ടി.എ പ്രസിഡന്റ് സുനിൽ, പ്രധാനാധ്യാപിക ജി.വിഗിത എന്നിവരിൽ നിന്നും വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമതി സാധനസാമഗ്രികൾ ഏറ്റുവാങ്ങി.
Comments are closed.