കള്ളിൽ സ്പിരിറ്റ് ചേർത്ത് വിൽപന; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് .കള്ളിൽ സ്പിരിറ്റ് ചേർത്ത് വിൽപന. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്തെ ഷാപ്പിലാണ് സംഭവം. എക്സൈസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ ഏഴു ലിറ്റർ സ്പിരിറ്റും ആയിരം ലീറ്റർ സ്പിരിറ്റ് കലർത്തിയ കള്ളും പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഷാപ്പ് നടത്തിപ്പുകാരൻ മനിശേരി സ്വദേശി സോമസുന്ദരൻ, പനമണ്ണ സ്വദേശി ശശികുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിക്കപ് വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്പിരിറ്റ് കലർത്തുന്നതിനിടെയാണ് എക്സൈസ് ഷാപ്പ് വളഞ്ഞത്. ഇതിനിടെ ഒരാൾ ഓടി രക്ഷപ്പെട്ടു. ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരിശോധന തുടരുകയാണെന്ന് എക്സൈസ് വിഭാഗം അറിയിച്ചു.
Comments are closed.