സമൂഹവ്യാപനം: സംസ്ഥാനത്ത് മൂന്ന് ജില്ലയിൽ സർവ്വേ

സമൂഹവ്യാപനം കണ്ടെത്താൻ ഐസിഎംആർ നടത്തുന്ന സിറോളജിക്കൽ സർവേ സംസ്ഥാനത്ത് മൂന്ന് ജില്ലയിൽ. പാലക്കാട്, തൃശൂർ, എറണാകുളം എന്നിവയാണ് സർവേക്കായി ഐസിഎംആർ തെരഞ്ഞെടുത്ത 70 ജില്ലയുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്നാണ് സർവേ നടത്തുകയെന്ന് ആരോഗ്യ സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ പറഞ്ഞു.
ആരോഗ്യപ്രവർത്തകർ, ആശുപത്രികളിലെ പുറംരോഗികൾ, ഗർഭിണികൾ എന്നിവരിലാണ് പരിശോധന നടത്തുക. 100 ആരോഗ്യപ്രവർത്തകരുടേത് ഉൾപ്പെടെ ആഴ്ചയിൽ 200 സാമ്പിൾ ഇത്തരത്തിൽ ശേഖരിച്ച് പരിശോധിക്കും. ഒരു മാസത്തിനുള്ളിൽ 800 സാമ്പിൾ പരിശോധിക്കണം. പുറംചികിത്സയ്ക്ക് എത്തുന്നവർ, ഗർഭിണികൾ എന്നിവരിൽനിന്ന് ആഴ്ചയിൽ 50 സാമ്പിൾ എന്ന നിരക്കിൽ പ്രതിമാസം 200 സാമ്പിൾ പരിശോധിക്കണം. പൂൾ ടെസ്റ്റാണ് നടത്തുക. 25 സാമ്പിൾ ഒരു പൂളാക്കി പരിശോധിക്കും.
Comments are closed.