1470-490

എസ് എൻ പുരത്ത് ‘ഇനി ഞാൻ ഒഴുകട്ടെ രണ്ടാം ഘട്ടം’


തൃശൂർ: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ ഹരിത മിഷന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് പഞ്ചായത്തിലെ തോടുകളുടെ പുനരുദ്ധാരണത്തിന് തുടക്കമായി. ‘ഇനി ഞാൻ ഒഴുകട്ടെ’ രണ്ടാംഘട്ട പദ്ധതിയ്ക്കാണ് തുടക്കമിട്ടത്. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വിവിധ വാർഡുകളിലൂടെ കടന്നു പോകുന്ന രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള പെരുംതോട് വലിയതോട്, നെൽപണി തോട്, പള്ളിത്തോട് എന്നിവയുടെ വീതി കൂട്ടി ആഴം വർധിപ്പിച്ച് ശുചീകരിക്കുന്നതാണ് പദ്ധതി. 20 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പഞ്ചായത്തിലെ വിവിധ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സഹായിക്കുന്നതാണ്.
പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നായി 747 തൊഴിലുറപ്പ് തൊഴിലാളികളെയും വെള്ളത്തിൽ ഓടിക്കാൻ കഴിയുന്ന മണുമാന്തി യന്ത്രത്തിന്റെയും സഹായത്താലാണ് പദ്ധതി പൂർത്തിയാക്കുന്നത്. പഞ്ചായത്തിന്റെ വടക്കേ അതിർത്തിയായ കഴുവിലങ്ങിൽ നടന്ന പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ നാസർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എസ് മോഹനൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ സുനിൽരാജ്, വാർഡ് മെമ്പർ ലളിത, അസിസ്റ്റന്റ് എൻജിനീയർ ആര്യ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223