1470-490

സെക്സ് ചാറ്റ്;പ്രതിയെ പോലീസ് പിടികൂടി

കോട്ടക്കൽ: ലോകാൻ്റോ യിലൂടെ സെക്സ് ചാറ്റ് വഴി കബളിപ്പിച്ച് പണം തട്ടിയ അബ്ദുൽ സമദ് പാറക്കലിനെ മലപ്പും പോലീസ് പിടികൂടി. കീർത്തി, രൂപ, ശിൽപ തുടങ്ങിയ പേരിൽ ചാറ്റു നടത്തി സെക്സ് ചാറ്റിങ്ങിനായി വാട്സ് ആപ്പ് നമ്പർ നൽകും. ഇതിൽ ബന്ധപ്പെടുന്നവർ ഡെമോ, വീഡിയോ കാളിങ്ങ് , വോയ്സ് ചാറ്റ്, എന്നിവയുടെ വിവിധ നിരക്കുകളും അതടക്കേണ്ട ബാങ്ക് അകൗണ്ട് നമ്പറും നൽകും. പണം അടച്ചവർ അടച്ചതിൻ്റെ സ്ക്രീൻ ഷോട് അയച്ചു കൊടുക്കണ മെന്നും ആവശ്യപ്പെടും. 400 രൂപ മുതൽ 2000 രൂപ വരെയാണ് പണം ഈടാക്കുന്നത്. പണം അടച്ചവർക്ക് ആദ്യം ഏതെങ്കിൽ സ്ത്രികളും ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്യും. വീഡിയോ ചാറ്റിങ്ങിന് 2000 അടച്ചവരുടെ വാട്സ് ആപ്പ് ബ്ലോക്ക് ചെയ്യലാണ് പതിവ്. ചെറിയ തോതിൽ പണം നഷ്ടപെടുന്നതിനാൽ ആരും പരാതിപ്പെടാറില്ല. ഇത്തരത്തിൽ ചാറ്റിങ് നടത്തുന്നവരുടെ സ്ക്രീൻ ഷോട്ട് എടുത്തു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും അല്ലെങ്കിൽ കൂടുതൽ പണം നൽകണ മെന്ന് പറഞ്ഞു ഭീഷണി പ്പെടുത്തിയതോെടെ ആളുകൾ മലപ്പുറം പോലീസിൽ പരാതി പ്പെടുകയായിരുന്നു. മലപ്പുറം എസ്.പിയുടെയും, ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം മലപ്പുറം സ്റ്റേഷനിലെ എസ്.എച്ച്.ഒ എ പ്രേംജിത്ത്, എസ്.ഐ.മാരായ പി. സംഗീത് ,ഇന്ദിരാ മണി എന്നിവരുടെ നേത്യത്വത്തിൽ നടത്തിയ അനേഷണത്തിലാണ് പ്രതിയെ പിടികൂടിയത്

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139