1470-490

ചെക്കുന്ന് മലയുടെ ചുറ്റുമുള്ള പരിസരവാസികളെ മാറ്റി പാർപ്പിക്കണം

ചെക്കുന്ന് മലയുടെ ചുറ്റുമുള്ള പരിസരവാസികളെ മാറ്റി പാർപ്പിക്കണം. സേവ് ചെക്കുന്ന് പരിസ്ഥിതി സംരക്ഷണ സമിതി.

അരീക്കോട്: മഴ കനത്താൽ അതീവ അപകടവസ്ഥയിലുള്ള ചെക്കുന്ന് മലയിൽ മണ്ണിടിച്ചിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്ന ജിയോളജിയുടെ പഠനത്തിൽ പറയുന്നത് മുന്നറിയിപ്പായി കണ്ട് ചെക്കുന്ന് മലയിലും താഴെ ഭാഗങ്ങളിലും താമസിക്കുന്ന മുഴുവൻ പരിസരവാസികളെയും മഴ ആരംഭിക്കുന്ന ഘട്ടത്തിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് സേവ് ചെക്കുന്ന്
പരിസ്ഥിതി സംരക്ഷണസമിതി ഭാരവാഹികൾ ഗവർമെൻ്റിനോട് ആവശ്യപ്പെട്ടു. ഭൗമ ശാസ്ത്ര പഠനകേന്ദ്രമായ സെസ് (cess) തയ്യാറാക്കിയ ഉരുൾപ്പൊട്ടൽ സാധ്യതാ ഭൂപടത്തിൽ ഉയർന്ന സാധ്യത (High Hazard zone) പ്രദേശമായി ചെക്കുന്ന് മലയെ കരുതുന്നതിനാൽ ഇനി ഒരു ദുരന്തം ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപ്പടിയായി മഴക്കാല ആരംഭത്തിൽ തന്നെ ആദിവാസികളും മലക്ക് താഴെ താമസിക്കുന്ന സാധാരണക്കാരുൾപ്പെടെയുള്ളവരുടെയുംജീവസുരക്ഷ മുൻനിർത്തി മാറ്റി പാർപ്പിക്കാതിരുന്നാൽ വലിയ ദുരന്തമായിരിക്കും സംഭവിക്കുകയെന്ന് സേവ് ചെക്കുന്ന്
പരിസ്ഥിതിസംരക്ഷണഭാരവാഹികൾ വ്യകതമാക്കി.2017 മുതൽ ഈ മലയുടെ വിവിധ ഭാഗങ്ങളിൽ ഉരുൾപ്പൊട്ടൽ സംഭവിച്ചിരുന്നു. ഓടക്കയത്ത് നടന്ന ഉരുൾപ്പൊട്ടലിൽ ഏഴ് ആദിവാസികൾ മരണപ്പെടുകയുണ്ടായി.

ഓടക്കയം ഈന്തും പാലി, വെറ്റിലപ്പാറ, കിണറsപ്പൻ, മുള്ളും കാട് മല ,വേഴക്കോട് കാറ്റ്യാടിപ്പൊയിൽ തെച്ചാം പറമ്പ് ,ചാത്തല്ലൂർ ഭാഗങ്ങളിലെ ജനങ്ങളെ ഏറെ ബാധിക്കുന്നതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ ഗൗരവമായി പരിഗണിക്കണ്ടതാണെന്ന് സേവ് ചെക്കുന്ന് സമിതി ചെയർമാൻ കൃഷ്ണൻ എരഞ്ഞിക്കൽ, കണവീനർ ഗഫൂർ പൂവ്വത്തിക്കൽ, മുനീർ ഒതായി ആവശ്യപ്പെട്ടു

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270