1470-490

സർസയ്യിദ് പൂർവ്വവിദ്യാർത്ഥികൾ മാതൃകയായി..

നിസ്തുലമായ സേവന പ്രവർത്തനങ്ങൾക്ക് സർസയ്യിദ് പൂർവ്വവിദ്യാർത്ഥികളുടെ മഹിത മാതൃക

തലശ്ശേരി:
അര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്ന കണ്ണൂർ ജില്ലയിലെ ഉന്നത കലാലയമായ സർസയ്യിദ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ കൊറോണ മഹാമാരിയുടെയും ലോക്ഡൗണിന്റെയും കാലത്ത് വ്യത്യസ്തമായ സേവന പ്രവർത്തനങ്ങൾ നടത്തുക വഴി ഉന്നത വിദ്യാഭ്യാസരംഗത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക് മഹനീയ മാതൃകയാവുകയാണ്. കൊറോണ കാലത്ത് മരുന്നുകളുടെ കിറ്റ് വിതരണം, വിഷുകാലത്ത് ഒരു ഒരുമുറം പച്ചക്കറിപദ്ധതി, റംസാൻ കാലത്ത് പെരുന്നാൽ കിറ്റുകൾ എന്നീ പരിപാടികൾ കേന്ദ്ര കമ്മിറ്റിയുടെ കീഴിലുള്ള കണ്ണൂർ,മാടായി, ഇരിക്കൂർ, തലശ്ശേരി,തളിപ്പറമ്പ്, റീജനൽ കമ്മിറ്റികൾ മുഖേന കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ നടപ്പിലാക്കിയിട്ടുണ്ട് . തലശ്ശേരി റീജിയന്റെ റംസാൻ ഭക്ഷ്യധാന കിറ്റു വിതരണത്തിന്റെ ഉൽഘാടനം കേരള സംസ്ഥാന വഖഫ് ബോർഡ് മെമ്പർ അഡ്വ: പി.വി സൈനുദ്ദിൻ നിർവ്വഹിച്ചു . ചടങ്ങിൽ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് തഫ്ലിം മാണിയാട അധ്യക്ഷത വഹിച്ചു , ജവാദ് അഹമ്മദ്, യു. പി.ബഷീർ, നൂറ നാസർ എന്നിവർ സംബന്ധിച്ചു. ജില്ലയിലുടനീളമുള്ള സേവന പ്രവർത്തനങ്ങൾക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പ്രമുഖ വ്യവസായി ഡോക്ടർ ഹസ്സൻ കുഞ്ഞിയും ജനറൽ സിക്രട്ടറി കൂടിയായ മുൻ പോലീസ് കമാണ്ടന്റ് വി.കെ അബ്ദുൽ നിസാറും ക്രിയാത്മകമായ നേതൃതം നൽകി വരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270