1470-490

ആർ.വൈ.എഫ്. തിരൂരങ്ങാടി പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.

തിരൂരങ്ങാടി: ആർ.വൈ.എഫ് ജില്ലാ ജോയിൻ സെക്രട്ടറിയും ആർഎസ്പി ജില്ലാ കമ്മിറ്റി അംഗവുമായ റംഷീദ് വെന്നിയൂരിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുവാനും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.വി. പ്രസന്നകുമാർ ആവശ്യപ്പെട്ടു. മർദ്ദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന റംഷീദ് വെന്നിയൂരിനെ ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രസന്നകുമാർ, ജില്ലാ സെക്രട്ടറി വെന്നിയൂർ മുഹമ്മദ് കുട്ടി, യു.ടി.യു.സി ജില്ലാ പ്രസിഡണ്ട് പനക്കൽ സിദ്ദീഖ്, സെക്രട്ടറി കെ.എം. മുഹമ്മദലി, ഇസ്ഹാഖ് കുളത്തൂർ, അഡ്വ. രാജേന്ദ്രൻ കാവുങ്ങൽ, അസൈനാർ കോട്ടക്കൽ, അഡ്വ. ഷിബു, ആർഎസ്പി, യു ടി യു സി നേതാക്കളായ കുഞ്ഞുമൊയ്തീൻ വെളിമുക്ക്, വാസു വെന്നിയൂർ, അഡ്വ. രമേശ്, ഉണ്ണി കൊളപ്പുറം എന്നിവർ സന്ദർശിച്ചു
തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയുന്ന റംഷീദ് വെന്നിയൂരിന് നീതി ഉറപ്പാക്കണമെന്നും, കുറ്റക്കാരായ പോലീസുകാർക്കെതിരെ മാതൃകാപരമായി നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആർ.വൈ.എഫ്. മലപ്പുറം ജില്ലാ കമ്മറ്റി തിരൂരങ്ങാടി പോലീസ് സ്റ്റേഷനു മുന്നിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതീകാത്മകമായി പ്രതിഷേധം സംഘടിപ്പിച്ചു. ആർ.എസ്.പി. സംസ്ഥാന കമ്മറ്റിയംഗം അഡ്വ: പി.ജി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. യു.ടി.യു.സി ജില്ലാ പ്രസിഡൻ്റ് സിദ്ധീഖ് പനക്കൽ, ആർ.വൈ.എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അഡ്വ: എ.കെ.ഷിബു, ജില്ലാ പ്രസിഡൻ്റ് അഡ്വ: രാജേന്ദ്രൻ കാവുങ്ങൽ, അഡ്വ: രമേഷ് നിലമ്പൂർ, അസൈനാർ കോട്ടക്കൽ, ഫാസിൽ വെന്നിയൂർ തുടങ്ങിയവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139