1470-490

പ്രാദേശിക മാധ്യമ പ്രവർത്തകരെ ആദരിച്ചു

ബാലുശ്ശേരി: ലോക്ഡൗൺ കാലത്തെ പ്രതികൂല സാഹചര്യത്തിലും കർമ്മനിരതരായ ബാലുശ്ശേരിയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരെബി.ജെ.പി. ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം അദ്ധ്യക്ഷതവഹിച്ചു. ബി.ജെ.പി. സംസ്ഥാന സമിതി അംഗം പി.കെ. സുപ്രൻ, ഉത്തര മേഖലാ സെക്രട്ടറിമാരായ എൻ.പി.രാമദാസ്, സുഗീഷ് കൂട്ടാലിട , മഹിള മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ജോഷി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.വി സുധീർ മണ്ഡലം ജനറൽ സെക്രട്ടറി ആർ.എം കുമാരൻ, വൈസ് പ്രസിഡന്റ് രാജേന്ദ്രൻ കുളങ്ങര, സെക്രട്ടറി കിഷോർ വാകയാട്, ബാലുശ്ശേരി പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി വി. ജിതേഷ് എന്നിവർ മാധ്യമപ്രവർത്തകരെ പൊന്നാടയണിയിച്ചാദരിച്ചു. ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു. ലോക് ഡൗൺ നിയമം പാലിച്ച് വ്യത്യസ്ഥ സമയങ്ങളിലായാണ് ചടങ്ങ് നടത്തിയത്.നേരത്തെ ആരോഗ്യ പ്രവർത്തകരേയും പോലീസ് ഉദ്യോഗസ്ഥരേയും ബി ജെ പി ആദരിച്ചിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689