1470-490

രഹന ഫാത്തിമയെ ബി.എസ്.എൻ.എൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കൊച്ചി: ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ പോയതിന്റെ പ്രതികാര നടപടിയായാണ് പിരിച്ചുവിടലെന്ന് രഹ്ന ഫാത്തിമ ആരോപിച്ചു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടും ശബരിമലയിൽ പ്രവേശിക്കുന്നതിനായി നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലും ഇവർക്കെതിരെ ബിഎസ്എൻഎൽ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ 18 മാസത്തോളമായി ഇവർ സസ്പെൻഷനിലായിരുന്നു. തുടർ നടപടിയായാണ് പിരിച്ചുവിടൽ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ബി.എസ്.എൻ.എല്ലിൽ അസിസ്റ്റന്റ് എൻജിനീയറാണ് രഹ്ന ഫാത്തിമ.
പിരിച്ചുവിടൽ ഉത്തരവ് ഇവർക്ക് കമ്പനി നൽകിയിട്ടുണ്ട്. ബിഎസ്എൻഎലിന്റെ അന്തസിനെയും വരുമാനത്തെയും രഹന ഫാത്തിമയുടെ പ്രവൃത്തികൾ ബാധിച്ചു എന്നാണ് പിരിച്ചുവിടൽ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, പിരിച്ചുവിടലിനു പിന്നിലെ കാരണം എന്തെന്ന് ബിഎസ്എൻഎൽ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139