1470-490

പാക്കിസ്ഥാൻ ഭൂമിയിൽ നഗരസഭയുടെ പമ്പ് ഹൗസ്.

നഗരസഭയുടെ ചക്കിത്തറ റോഡ് കുടിവെള്ള പദ്ധതിക്കായി പമ്പ് ഹൗസ് നിർമ്മിച്ചത് പാക്കിസ്ഥാൻ പൗരൻ്റെ ഭൂമിയിൽ.

കുന്നംകുളം: നഗരസഭയിലെ     വടുതല മുപ്പത്തിയേഴാം വാർഡിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി നിർമ്മിച്ച പമ്പ് ഹൗസ് പാക്കിസ്ഥാൻ പൗരൻ്റെ  ഭൂമിയിലാണന്ന് ആക്ഷേപം.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ ശത്രു രാജ്യത്തിലെ പൗരൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിർമ്മിച്ച പമ്പ് ഹൗസ് പൊളിച്ചുനീക്കാൻ വില്ലേജ് അധികൃതർ നഗരസഭക്ക് നിർദ്ദേശം നൽകി. വില്ലേജ് അധികൃതരുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ പമ്പ് ഹൗസ് പൊളിച്ചുമാറ്റാൻ നഗരസഭാ സെക്രട്ടറി കരാറുകാരന് വാക്കാലുള്ള നിർദ്ദേശം നൽകി. യാതൊരു തരത്തിലുള്ള അന്വേഷണവും ഇല്ലാതെയാണ് 3.50 ലക്ഷം രൂപ ചിലവഴിച്ച് നരസഭ എഞ്ചിനിയറിങ്ങ് വിഭാഗം പമ്പ് ഹൗസ് നിർമ്മിച്ചിട്ടുള്ളത്.വർഷങ്ങൾക്ക് മുമ്പ് പ്രദേശവാസിയായിരുന്നയാൾ വാങ്ങിയതാണ് ഈ ഭൂമി . ഇയാൾ പിന്നീട് പാകിസ്ഥാൻ പൗരത്വം സ്വീകരിച്ചു.  പാക്കിസ്ഥാൻ പൗരൻ്റെ മരണശേഷം, ഈ ഭൂമി കേന്ദ്രസർക്കാർ ഏറ്റെടുക്കുകയായിരുന്നു.  ശത്രു ഭൂമി എന്ന പേരിൽ കിടക്കുന്ന ഈ ഭൂമിയിൽ  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അറിയാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നാണ് നിയമം. എന്നാൽ  വാർഡ് കൗൺസിലറുടെ നിർദ്ദേശപ്രകാരം നഗരസഭയുടെ പ്രദേശത്തെ റോഡരികിൽ കുഴൽകിണർ കുഴിക്കുകയും സമീപത്ത് ഒഴിഞ്ഞ് കിടക്കുന്ന പാക്കിസ്ഥാൻ ഭൂമിയിൽ പമ്പ് ഹൗസ് നിർമ്മിക്കുകയാണ് ചെയ്തിട്ടുള്ളത്. പമ്പ് ഹൗസിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള നടപടികൾക്ക് ഇടയിലാണ് ശത്രു ഭൂമിയിലാണ് പമ്പ് ഹൗസ് നിർമ്മിച്ചതെന്ന് വ്യക്തമായത്.സംഭവം വിവാദമാക്കാതെ നിലവിലുള്ള പമ്പ് ഹൗസ് പൊളിച്ചുനീക്കി റോഡരികിൽ മറ്റൊരു പമ്പ് ഹൗസ് നിർമ്മിച്ച് പ്രശനം പരിഹരിക്കാനാണ് നഗരസഭ അധികതരുടെ ശ്രമം.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139