1470-490

മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതി വിതരണം ചെയ്തു

വളാഞ്ചേരി: നഗരസഭയിലെ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി വിതരണം ബഹു നഗരസഭാ ചെയർപേഴ്‌സൺ സി.കെ റുഫീന സൽസബിൽ അയൽക്കൂട്ട ഭാരവാഹികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. കാനറ ബാങ്ക്, കേരള ഗ്രാമീൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, എം.ഡി.സി ബാങ്ക്, വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് എന്നിവയിലൂടെ 113 അയൽക്കൂട്ടങ്ങളിലെ 1303 അയൽക്കൂട്ട കുടുംബാംഗങ്ങൾക്ക്‌ 79 ലക്ഷം രൂപ ലഭ്യമാക്കും. കാനറാ & കേരള ഗ്രാമീൺ ബാങ്കുകളുടെ ശാഖകളിലായി നടന്ന ചടങ്ങില്‍ സിഡിഎസ് ചെയർപേഴ്‌സൺ സുനിത രമേശ്‌ അദ്ധ്യക്ഷത വഹിച്ചു. വളാഞ്ചേരി നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.കെ അബ്ദുൽ നാസർ പദ്ധതി വിശദീകരണം നടത്തി. മുനിസിപ്പൽ സെക്രട്ടറി എസ് സുനിൽ കുമാർ, കാനറാ ബാങ്ക് മാനേജർ ശ്രീകല ശ്രീകുമാർ, കെ.ജി.ബി മാനേജർ രാധാകൃഷ്ണൻ, എൻ. യു. എൽ. എം മിഷൻ മാനേജർ സുബൈറുൽ അവാൻ, കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് കെ. സി ഖമറുന്നീസ, എം. ടി. പി നിഷാദ് സി, കമ്മ്യൂണിറ്റി ഓർഗനൈസർ സൗമ്യ എം വി തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253