1470-490

ദുരിതകാലത്തെ നോമ്പ് കാലം: ഇറച്ചി വില ക്രമാതിതമായി ഉയർന്നു

പരപ്പനങ്ങാടി: ദുരിതകാലത്തെ നോമ്പ് കാലത്ത് ഇറച്ചി വില ക്രമാതീതമായി ഉയരുന്നത് സാധാരണക്കാരന് ഇരുട്ടടിയാവുന്നു. ലോക്ഡൗണിന് മുൻപ് കോഴി ഇറച്ചി 120 രൂപയാണ് കിലോക്ക് ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ വില 225 രൂപ കിലോ ഇറച്ചിക്കായി.ഇതിനിടെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സമയം 80, രൂപയോളം എത്തിയിരുന്നു. ഒരോ ദിവസവും പുലരുമ്പോഴും വില ക്രമാതീതമായി ഉയരുകയാണ്. സാധാരണക്കാരൻ്റ ഇഷ്ടവിഭവമായ ബീഫിന് ഇന്ന് 350 രൂപ കടന്നു. ഒരു മാസം മുൻപ് 280 രൂപയായിരുന്നെങ്കിൽ ഇപ്പോൾ വില കുതിച്ച് പായുകയാണ്. കോഴിയും, മാടും ലഭ്യത കുറയാൻ കാരണമാണ് വില കൂട്ടുന്നതെന്നാണ് കച്ചവടക്കാർ പറയുന്നത്. പക്ഷെ ഇത് ശരിയല്ലന്നാണ് വിലയിരുത്തൽ.ലോക് ഡൗൺ ആരംഭിച്ച സമയം വില വർധിപ്പിച്ചതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചതിനെ തുടർന്ന് വിലകയറാതെ നിന്നിരുന്നു.എന്നാൽ കൊള്ള കച്ചവടം വ്യാപകമായതോടെ എല്ലാവരും മൗനികളായി മാറിയിരിക്കുകയാണ്.ഇത്തരം പകൽകൊള്ളക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139