1470-490

വിദ്യാർത്ഥികൾക്ക് മാസ്‌കുകൾ നിർമ്മിച്ച് നൽകി

പരീക്ഷ : വിദ്യാർത്ഥികൾക്ക് മാസ്‌കുകൾ നിർമ്മിച്ച് നൽകി
എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷകൾക്കൊരുങ്ങുന്ന വിദ്യാർത്ഥികൾക്കായി മാസ്‌കുകൾ നിർമ്മിച്ച് നൽകി. പുത്തൻചിറ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ, പനങ്ങാട് ഹയർസെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലെ നാഷണൽ സർവീസ് സ്‌കീം വളണ്ടിയേഴ്സാണ് സ്‌കൂളുകളിൽ പരീക്ഷയ്ക്ക് എത്തുന്നവർക്കുള്ള മാസ്‌കുകൾ ഒരുക്കിയത്. ഇവ സ്‌കൂളിന് കൈമാറി. പുത്തൻചിറ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രധാനാധ്യാപിക കെ എം ലത, ഹയർസെക്കന്ററി പ്രിൻസിപ്പൽ അനികുമാരി എന്നിവർ എൻ എസ് എസ് ലീഡർ ആൽബർട്ടിൽ നിന്നും മാസ്‌കുകൾ ഏറ്റുവാങ്ങി. പനങ്ങാട് ഹയർസെക്കന്ററി സ്‌കൂൾ എൻ എസ് എസ് യൂണിറ്റ് 3000 മാസ്‌കുകളാണ് നിർമ്മിച്ച് നൽകിയത്. പ്രോഗ്രാം ഓഫീസർ ഇ എം രേഖയിൽ നിന്ന് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ മാസ്‌കുകൾ ഏറ്റുവാങ്ങി. യൂണിറ്റ് ശ്രീനാരായണപുരം പഞ്ചായത്ത് പ്രദേശത്ത് ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്ക് നിർമ്മിച്ച മാസ്‌കുകൾ സ്‌കൂൾ മാനേജർ ലോലിത, പിടിഎ പ്രസിഡന്റ് എം പി ജയപ്രകാശ് എന്നിവരിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് സൗദാ നാസർ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എസ് മോഹനൻ, സ്‌കൂൾ പ്രിൻസിപ്പൽ ഇ കെ ശ്രീജിത്ത്, സ്‌കൂൾ ചെയർമാൻ കെ എസ് ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.