1470-490

മാഹിയിൽ 358 പേർ നിരീക്ഷണത്തിൽ


മാഹി: വിദേശങ്ങളിൽ നിന്നെത്തിയവരുൾപ്പടെ 358 പേർ മാഹിയിൽ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നു.
മസ്ക്കറ്റിൽ നിന്നുമെത്തിയ ഈസ്റ്റ് പള്ളൂരിലെ അമ്മയും മകനും, ദുബായിൽ നിന്ന് വന്ന യുവാവും വീട്ടിൽ ക്വാറൻറയിനിലാണ്.ദുബായിൽ നിന്നെത്തിയ വളവിൽ സ്വദേശിനിയായ വിദ്യാർത്ഥിനി മാഹി ആയുർവ്വേദ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുണ്ട്. കതിരൂർ സ്വദേശിയും പന്തക്കലിൽ വിവാഹിതനുമായ 52 കാരൻ മാഹി ഗവ: ജനറൽ ആശുപത്രിയിൽ ക്വാറന്റെ യിനിലാണ്. ചാലക്കര ആയുർവ്വേദ മെഡിക്കൽ കോളജിൽ 16 പേർ നിരീക്ഷണത്തിലുണ്ട്. 338 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്‌.ചെറുകല്ലായിൽ നിലവിൽ ആർക്കും കോവിഡ് രോഗം ഇല്ലാത്ത സാഹചര്യത്തിൽ , ചെറുകല്ലായി പ്രദേശത്തെ അടച്ചു പൂട്ടിയ അവസ്ഥയിൽ നിന്ന് മോചിപ്പിക്കണമെന്നും ചെറുകല്ലായി മെയിൻ റോഡിലൂടെ വാഹന ഗതാഗതം അനുവദിക്കണമെന്നും മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് രമേഷ് പറമ്പത്ത് മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്നരമാസക്കാലമായി മാഹിയിലെ ജനങ്ങൾ പ്രത്യേകിച്ച് ചെറുകല്ലായി , ചാലക്കര, ചെമ്പ്ര , പള്ളൂർ പ്രദേശത്തുള്ളവർ ഇതുമായി ബന്ധപ്പെട്ട് പ്രയാസം അനുഭവിക്കുകയാണ്. അതിനാൽ ഇക്കാര്യത്തിൽ ഉടൻ നടപടി ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270