1470-490

കുടുംബശ്രീ അയൽകൂട്ടങ്ങൾക്ക് വായ്പ പദ്ധതിയ്ക്ക് തുടക്കമായി

എടപ്പാൾ: മുഖ്യമന്ത്രി പ്രഖ്യാപിച്ച വായ്പ പദ്ധതിക്ക് എടപ്പാൾ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ആദ്യ വായ്പ യൂണിയൻ ബാങ്ക് മുഖേന ശലഭം അയൽക്കൂട്ടത്തിന് ബാങ്ക് മാനേജർ ഗയയുടെ സാന്നിധ്യത്തിൽ എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി ബിജോയ് കൈമാറി. അയൽക്കൂട്ടം പ്രസിഡൻറ് സമീറ ബീഗം,
കുടുംബശ്രീ മെമ്പർ സെക്രട്ടറി ലത, ബ്ലോക്ക് കോർഡിനേറ്റർ ഷൈമ, കുടുംബശ്രീ അക്കൗണ്ടൻറ് സുജിത്ത്, സിഡിഎസ് ചെയർപേഴ്സൺ അംബുജാക്ഷി തുടങ്ങിയവർ സംബന്ധിച്ചു.
വിവിധ ബാങ്കുകൾ മുഖേന ഒരു കോടിയുടെ വായ്പ പദ്ധതിയാണ് ഗ്രാമപഞ്ചായത്തിലെ 141 അയൽക്കൂട്ടങ്ങൾക്കായി നൽകുന്നത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139