1470-490

മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് പെരുന്നാൾ കിറ്റ് വിതരണംചെയ്തു.

മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള പെരുന്നാൾ കിറ്റിൻ്റെ ഉത്ഘാടനം മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുട്ടശ്ശേരി ശെരീഫ നിർവ്വഹിക്കുന്നു.

തേഞ്ഞിപ്പലം: മൂന്നിയൂർ – വെളിമുക്ക് അനുയാത്ര അസിസ്റ്റഡ് ലിവിംഗ് ഹോമിൻ്റെ ആഭിമുഖ്യത്തൽ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ ഇരുനൂറ് കുടുംബങ്ങൾക്കാണ് ക്വിറ്റ് നൽകിയത്. വോയ്സ് ഓഫ് കുന്നത്ത് പറമ്പ് വാട്ട്സപ്പ് കൂട്ടായ്മ സ്പോൺസർ ചെയ്ത ക്വിറ്റിൻ്റെ ഉത്ഘാടനം മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുട്ടശ്ശേരി ശെരീഫ നിർവ്വഹിച്ചു . പരിവാർ പ്രസിഡണ്ട് എം സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം എ അസീസ് , പരിവാർ കോർഡിനേറ്റർ ഫാത്തിമ സുഹറ ,എൻ എം റഫീഖ് എന്നിവർ സംസാരിച്ചു. ചോനാരി ഫൈസൽ, സി ഫൗസിയ, സി ആരിഫ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223