1470-490

വ്യക്ക രോഗികൾക്കുള്ള മെഡിറിലീഫ് വിതരണം ഉൽഘാടനം ചെയ്തു

കോട്ടക്കൽ: എടരിക്കോട് പഞ്ചായത്തിൽ കോവിഡ് 19 ദുരിത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യക്കരോഗികൾക്കുള്ള മെഡിറിലീഫ്
വിതരണ ഉൽഘാടനം എടരിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ഷൈബ മണമ്മൽ നിർവ്വഹിച്ചു.
പദ്ധതിയുടെ ഭാഗമായി ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്നവർ, വൃക്ക മാറ്റിവെച്ചവർ മറ്റ് വൃക്ക സംബന്ധമായ അസുഖം നേരിടുന്നവർ, ഇവർക്കുള്ള ജീവൻ രക്ഷാമരുന്നുകളാണ് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നല്കുന്നത്.
വിതരണത്തിനുള്ള മരുന്ന് വാർഡ്തല ആർ.ആർ. ടി. മാർക്ക് ‘ നല്കിക്കൊണ്ടാണ് ഉൽഘാടനം നിർവ്വഹിക്കപ്പെട്ടത്.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് വി. ടി.സുബൈർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ സി.പി. ആയിഷാബി ടീച്ചർ,
മെഡിക്കൽ ഓഫീസർ ഡോ ഷിജ തുടങ്ങിയവർ സംബന്ധിച്ചു. 

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098