1470-490

ശ്രീവൽസം ആശുപത്രി ജില്ലാ കോവിഡ് സെന്ററാക്കി

എടപ്പാൾ: ശ്രീവൽസം മെഡിക്കൽ കോളേജിൽ ആരംഭിച്ച കൊറോണ നിരീക്ഷണ കേന്ദ്രം ജില്ലാ കോവിഡ് സെൻററാക്കി. മറുനാടുകളിൽ നിന്ന് കേരളത്തിലെത്തിയിരുന്നവരെ നിരീക്ഷണത്തിലാക്കാനായി രണ്ട് ദിവസം മുൻപാണ് ശ്രീവൽസത്തിൽ നിരീക്ഷണ കേന്ദ്രം ആരംഭിച്ചത്. ഇവിടെ രണ്ടു ദിവസം കൊണ്ട് 11 പേരെ നിരീക്ഷണിലാക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച വിദേശത്തു നിന്ന് 35- ൽ പരം പ്രവാസികൾ കൂടുതലായി എത്തുന്നുണ്ടെന്ന വിവരം ലഭിച്ച തോടെ അവരെ പെട്ടെന്ന് പ്രവേശിപ്പിക്കാൻ പറ്റിയ സ്ഥാപനമെന്ന നിലയിലാണ് എടപ്പാളിലെ കേന്ദ്രം ജില്ലാ ഭരണ കൂടം ഏറ്റെടുത്തത്. കോഴിക്കോടും നെടുമ്പാശേരിയിലുമെത്തുന്ന പ്രവാസികളിൽ നിരീക്ഷണത്തിലിരുത്തേണ്ടവരെ ഇനി മുതൽ ഇവിടേക്ക് എത്തിക്കും. 30 പേർക്കാവശ്യമായ സൗകര്യങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 100 പേരെ വരെ ഇവിടെ പ്രവേശിപ്പിക്കാൻ സാധിക്കും. വരും ദിവസങ്ങളിൽ ആവശ്യമാകുന്ന സാഹചര്യത്തിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തും.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879