1470-490

കുളക്കരയിൽ പരിക്കേറ്റ് കാണപ്പെട്ട ഹെറോൺ കൊക്കിന് ചികിത്സ നൽകി.

പരിക്കേറ്റ ഹെറോൺ കൊക്കിന് പ്രൊഫസർ സുബൈർ മേടമ്മലിൻ്റെ നേര്യത്വത്തിൽ ചികിത്സ നൽകുന്നു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : കുളക്കരയിൽ പരിക്കേറ്റ് കാണപ്പെട്ട ഹെറോൺ വിഭാഗത്തിൽപ്പെട്ട കൊക്കിന് ചികിത്സ നൽകി. കാലിക്കറ്റ് സർവ്വകലാശാല ഹെൽത്ത് സെൻ്ററിലെ ഡോക്ടറും ചേലേമ്പ്ര കൊളക്കാട്ടുചാലി ചമ്മലിൽ ഇഐ കോയയുടെ മകൾ റിസ്വാനയുടെ മീൻ വളർത്തു കുളക്കരയിലാണ് കൊക്കിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ വിവരം കാലിക്കറ്റ് സർവ്വകലാശാല സുവോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ സുബൈർ മേടമ്മലിനെ അറിയിച്ചു. ഇദ്ദേഹത്തിൻ്റെ പരിശോധനയിൽ ബ്ലാക്ക് കൗണ്ട് നൈറ്റ് ഹെറോൺ വിഭാഗത്തിൽ നിക്ടി കൊറാക്സ് എന്ന ശാസ്ത്രനാമത്തിൽപ്പെട്ട ഹെറോൺ കൊക്കാണെന്ന് തിരിച്ചറിഞ്ഞു .
രാത്രികളിലും പുലർവേളകളിലും ഇരപിടിക്കുന്ന സ്വഭാവമുള്ള കൊക്ക് വർഗത്തിൽപ്പെട്ട ഹെറോൺ ജലാശയങ്ങൾ ,കടൽ, പുഴ എന്നിവയുടെ തീരങ്ങളിലാണ് ഇവ കാണപ്പെടുന്നതെന്നും എന്നാൽ കേരളത്തിൽ പലയിടങ്ങളിലായി കണ്ടുവരുന്നവയാണ്.

ഡോ. റിസ്വാനയുടെ വീടിന് സമീപത്തുള്ള കുളത്തിൽ ധാരാളം മത്സ്യം ഉള്ളതിനാൽ ഇരപിടിക്കാനായി എത്തിയതാവുമെന്നാണ് കരുതുന്നത്.ചത്ത മത്സ്യങ്ങൾ ഇവ ആഹരിക്കാറില്ല.മത്സ്യം തവള ജലപ്രാണികളാണ് ആഹാരം.21 മുതൽ 25 ദിവസം കൊണ്ട് മുട്ട വിരിഞ്ഞ് ഒന്നര മാസം കൊണ്ട് പറക്കാൻ തുടങ്ങും. ചീനി, ആൽമരങ്ങളിലാണ് കൂട്ടമായി ഒരേ സ്ഥലത്ത് കൂട് കെട്ടിയാണ് കാണപ്പെടുക. പ്രജനനം നടത്തുന്നതും അങ്ങിനെ തന്നെ.ജൂൺ, ജൂലായ് മാസങ്ങളിലാണ് പ്രജനനം തുടങ്ങുക. ഭംഗിയിൽ വിദേശ പക്ഷികൾക്ക് തുല്യമാണ്. കിരീടം രൂപത്തിൽ തലക്ക് മുകളിലുള്ള തൂവലാണ് ഇതിൻ്റെ ഭംഗി.തലയിൽ നിന്ന് പിറകോട്ട് രണ്ട് വെളുത്ത തൂവൽ ആകർഷണമുളവാക്കുന്നു. മൂർച്ചയേറിയ കത്രിക സമാനമായ ചുണ്ട് പ്രത്യേകതയാണ്.ഇരയെ ഒറ്റവെട്ടിന് തളർത്താൻ കഴിവുണ്ടെന്നും .
പ്രൊഫസർ സുബൈർ മേടമ്മൽ വ്യക്തമാക്കി. കൊക്കിൻ്റെ ചിറകിനാണ് പരിക്കേറ്റതായി കണ്ടത്. പിന്നീട് കൊക്കിന് മരുന്ന് വെച്ച് ചികിത്സ നൽകി . ശൂഷക്കിടയിൽ ഡോ. സുബൈറിൻ്റെ വലത് കൈവിരലിന് പക്ഷിയുടെ ആക്രമണം മൂലം മുറിവേറ്റു. കുളത്തിന് മുകളിൽ സ്ഥാപിച്ച നെറ്റിൽ കുടുങ്ങി ചിറകിന് പരിക്ക് പറ്റിയതാവാമെന്നാണ് നിഗമനം .പിന്നീട് ചേലേമ്പ്ര കൊള്ളക്കാട്ടു ചാലി സ്വദേശിയും മലപ്പും സോഷ്യൽ ഫോറസ്ട്രി വിദാഗം ഉദ്യോഗസ്ഥനുമായ കെ നാരായൺകുട്ടി ഹെറോൺ കൊക്കിനെ കൈമാറി. പരിക്ക് ചികിത്സിച്ച് ഭേദമാക്കിയതിന് ശേഷം വിടാനാണ് തീരുമാനം .

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139