1470-490

ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ച് പെയിന്റിങ്ങ് തൊഴിലാളിക്ക് ഗുരുതരപരിക്ക്.

ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ച് പെയിന്റിങ്ങ് തൊഴിലാളിക്ക് ഗുരുതരപരിക്ക്. എരനെല്ലൂർ വിഷ്ണു ക്ഷേത്രത്തിന് സമീപം മുസ്ലിയാം വീട്ടിൽ നസീമുദ്ദീനാണ് (54) പരിക്കേറ്റത്. വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീട്ടിലിരുന്ന് സ്പ്രേ പെയിന്റിങ്ങ് ജോലി ചെയ്യുന്നതിനിടെ കംപ്രസറിന്റെ സിലിണ്ടർ പൊട്ടിതെറിക്കുകയായിരുന്നു. വലതുകാലിന്റെ എല്ലിനാണ് പരിക്കേറ്റിട്ടുള്ളത്.കേച്ചേരി ആക്ട്സ് പ്രവർത്തകരെത്തി നിസാമുദ്ദീനെ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പണി ചെയ്തിരുന്ന വീടിന്റെ മുൻ ഭാഗത്ത് രക്തം ഒഴുകിയ നിലയിലാണ്. തകരാറിലായിരുന്ന കംപ്രസർ കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപണി നടത്തി തിരിച്ച് കൊണ്ടുവന്നത്. തുടർന്ന് വ്യാഴാഴ്ച്ച രാവിലെ ജോലി ആരംഭിച്ചയുടനെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139