1470-490

ഫ്രൂട്ട്സ് കട തീയിട്ടു നശിപ്പിച്ചു

തിരൂർ: അരിക്കാഞ്ചിറയിലെ മുതിയേരിപ്പറമ്പിൽ യഹിയാമോൻെറ കടയാണ് വ്യാഴാഴ്ച പുലർച്ചയോടെ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. തീ ആളി പടരുന്നത് കണ്ട സമീപത്തെ വീട്ടുകാരെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും പൂർണ്ണമായും കത്തി നശിച്ചിരിന്നു. അമ്പതിനായിരം രൂപയുടെ ഫ്രൂട്ട്സുകളാണ് കത്തി നശിച്ചത്. കടയിലുണ്ടായിരുന്ന ഫർണ്ണിച്ചറുകളും പൂർണ്ണമായി കത്തിയിട്ടുണ്ട്. കഴിഞ്ഞ വിഷുവിൻെറയന്ന് രാത്രിയിലും സാമൂഹ്യ വിരുദ്ധർ ഇദ്ദേഹത്തിൻെറ കടക്ക് തീ വെച്ചിരിന്നു. റിയാദിലെ ഹോട്ടൽജോലി അവസാനിപ്പിച്ച് ഒരു വർഷത്തോളമായി നാട്ടിലെത്തിയ ഇദ്ദേഹം ആകെയുള്ള സമ്പാദ്യം സ്വരൂപിച്ചാണ് കട തുടങ്ങിയത്. പറവണ്ണ ഹൈസ്കൂളിന് സമീപത്തുള്ള കുഞ്ഞാലകത്ത് അബ്ദുൾ ഖാദറിൻേറയും കുട്ടാത്ത് സൈനുദ്ധീൻേറയും ചായകടക്ക് തീയിട്ടത് രണ്ടാഴ്ച മുമ്പാണ്. സംഭവത്തിന് പിന്നിൽ ആരാണന്ന് ഇനിയും വ്യക്തമായിട്ടില്ല. സമാന രീതിയിലുള്ള സംഭവങ്ങൾ ആവർത്തിച്ചിട്ടും പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. സംഭവത്തിൽ തിരൂർ പോലീസ് കേസെടുത്തു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനാവശ്യമായ നടപടി സ്വീകരിച്ചു വരികയാണെന്നും എസ്.എെ ജലീൽ കറുത്തേടത്ത് പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139