1470-490

വീട്ടിൽ ചാരായം വാറ്റുന്നതിനുള്ള വാഷുമായി യുവാവ് പിടിയില്‍

ചേലേമ്പ്രയില്‍ വീട്ടില്‍ വെച്ച് ചാരായം വാറ്റുന്നതിനുള്ള വാഷുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി :  ചേലേമ്പ്ര അടിവാരത്ത് വാറ്റു ചാരായം ഉണ്ടാക്കുന്നതിനുള്ള 60 ലിറ്റര്‍ കോട വീട്ടില്‍ സൂക്ഷിച്ചതിന് യുവാവ് അറസ്റ്റില്‍ . വാലേരി വള്ളിക്കാട്ടില്‍ വീട്ടില്‍ വിപിനെ (വ 37/20)യാണ് പരപ്പനങ്ങാടി എക്‌സൈസ് പിടികൂടിയത്.ബുധനാഴ്ച ഉച്ചയ്ക്ക്  എക്‌സൈസ് സംഘം വീട്ടിലെത്തുമ്പോള്‍ ഇയാള്‍ ചാരായം വാറ്റുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തികൊണ്ടിരിക്കുകയായിരുന്നു. വീടിന്റെ അടുക്കളയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.

ലോക്ഡൗണ്‍ മൂലം മദ്യഷാപ്പുകള്‍ അടഞ്ഞ് കിടക്കുന്നസാഹചര്യത്തില്‍ വില്‍പ്പന ലക്ഷ്യം വെച്ച് വ്യാജ വാറ്റ് നിര്‍മ്മാണം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇയാള്‍ അറസ്റ്റിലായത്.

പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസര്‍ ടി.യൂസുഫലി യുടെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫീസര്‍ (ഗ്രേഡ്) കെ.പ്രദീപ് കുമാര്‍ ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിജിത്ത് എം.കെ, സുഭാഷ്,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഐശ്വര്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു
         
കഴിഞ്ഞ ദിവസം പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പെരുവള്ളൂര്‍ കാടപ്പടിയില്‍ വെച്ച് 200 ഗ്രാം കഞ്ചാവുമായി പെരുവള്ളൂര്‍ സ്വദേശി പൂവത്തൊടി അബ്ദുള്‍ സമദിനെ(വ:44/20) അറസ്റ്റ് ചെയ്തിരുന്നു.  

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996