1470-490

കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയോട് ദേവസ്വം വിശദീകരണം ചോദിച്ചു

ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചതായി ആരോപിക്കപ്പെടുന്ന കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയോട് ദേവസ്വം വിശദീകരണം ചോദിച്ചു

ഗുരുവായൂർ: ക്ഷേത്രത്തിൽ ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചതായി ആരോപിക്കപ്പെടുന്ന കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയോട് വിശദീകരണം ആവശ്യപ്പെടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇദ്ദേഹത്തിന് കുറ്റപത്രം നൽകിയ നടപടി ഭരണസമിതി ശരിവെച്ചു.
ആനത്താവളത്തിൽ മദ്യ സത്ക്കാരം നടത്തിയെന്ന ആരോപണത്തിൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ശശിധരൻ, അസിസ്റ്റൻറ് മാനേജർ ഹരിദാസ്, ഡ്രൈവർ സുഭാഷ് എന്നിവർക്കെതിരെ അന്വേഷണം നടത്താൻ ചീഫ് ഫിനാൻസ് അക്കൗണ്ട്സ് ഓഫിസർ മനോജ് കുമാറിനെ നിയോഗിച്ചു. ഒരാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. മദ്യപിച്ച് ദേവസ്വം ഔദ്യോഗിക വാഹനം ഓടിച്ച ഡ്രൈവർ സുഭാഷിനെ കഴിഞ്ഞ ഏപ്രിൽ 29 ന് രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനത്തിൽ ഉണ്ടായിരുന്നതായി ആരോപണം ഉണ്ടായിരുന്നു.
ഭരണ സമിതി യോഗത്തിൽ ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ. അജിത്ത്, കെ.വി. ഷാജി, എ.വി. പ്രശാന്ത്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139