അയ്യങ്കൊല്ലി പാടത്ത് തോടിന് കുറുകെ വി .സി .ബി നിർമ്മാണം

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടൽ
കൂരിയാട്അയ്യങ്കൊല്ലി പാടം തോടിന് കുറുകെ വി .സി .ബി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കോട്ടക്കൽ: കൂരിയാട് അയ്യങ്കൊല്ലി പാടത്ത് തോടിന് കുറുകെ വി .സി .ബി നിർമ്മാണത്തിന് തുടക്കമായി.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് 2018-19 വർഷത്തെ ‘ഹരിത കേരളം’ പദ്ധതിയിൽ ഉൾപ്പെടുത്തി വിസിബി നിർമ്മാണത്തിന് 75 ലക്ഷം രൂപ ഫണ്ടനുവദിച്ചത്. ഇതു പയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.
കർഷകർക്ക് ജലസേചനത്തിനും ട്രാക്ടർ ഇറക്കുന്നതിനും സഹായകരമാക്കുന്നതാണ് പദ്ധതി. ചെറുകിട ജല വിഭവ വകുപ്പിൻ്റെ മേൽ നോട്ടത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. പദ്ധതി പ്രവർനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
Comments are closed.