കമമ്യൂണിറ്റി കിച്ചനിലേക്ക് വാഴ ഇലകൾ എത്തിച്ചു.

കെ.പത്മകുമാർ കൊയിലാണ്ടി
കമമ്യൂണിറ്റി കിച്ചനിലേക്ക് വാഴ ഇലകൾ എത്തിച്ച് ക്ലബ്ബ് പ്രവർത്തകർ
കൊയിലാണ്ടി: ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണം പാക്ക് ചെയ്യാനായി വാഴ ഇലകൾ എത്തിച്ച് നൽകി കടത്തനാട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ സജീവമായി രംഗത്ത്. ആവശ്യമായ വാഴ ഇല പല വീടുകളിൽ നിന്നും ശേഖരിച്ച് ശുദ്ധിയാക്കിയതിന് ശേഷമാണ് കിച്ചണിൽ എത്തിക്കുന്നത്.കഴിഞ്ഞ ദിവസം മൂന്ന് ദിവസത്തേക്കുള്ള വാഴ ഇലകളാണ് ക്ലബ്ബ് പ്രവർത്തകരായ അനൂപ് കുമാർ , നിധിൻ ജെ , ഹരിദേവ് എസ് വി, വരുൺ എന്നിവർ പഞ്ചായത്ത് അധികൃതർക്ക് കൈമാറിയത്.
Comments are closed.