1470-490

ആശുപത്രികളിലേക്ക് മാറ്റിയത് ഏഴ് പ്രവാസികളെ

കുവൈത്തില്‍ നിന്നെത്തിയ പ്രവാസികളില്‍ ഇതുവരെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രികളിലേക്ക് മാറ്റിയത് ഏഴ് പേരെ.

തൃശൂര്‍ സ്വദേശിയായ അര്‍ബുദ രോഗബാധിതനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ചുമ അനുഭവപ്പെട്ട പാലക്കാട് സ്വദേശിയേയും ആരോഗ്യ പ്രശ്‌നങ്ങളുള്ള പത്തനംതിട്ട സ്വദേശിയായ ഗര്‍ഭിണിയേയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ശ്വാസതടസ്സം അനുഭവപ്പെട്ട കോഴിക്കോട് സ്വദേശി, വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള കാര്‍കോഡ് സ്വദേശി, പനിയുള്ള കോഴിക്കോട് സ്വദേശി, ശാരീരിക അസ്വാസ്ഥ്യമുള്ള മറ്റൊരു കോഴിക്കോട് സ്വദേശി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139