1470-490

അർബൻ ബാങ്ക് 530000/- രൂപ കൈമാറി…

കോവിഡ് – 19 കോട്ടക്കൽ അർബൻ ബാങ്ക് 530000/- രൂപ കൈമാറി ,പുതിയ വായ്പാ പദ്ധതികൾ നടപ്പിലാക്കുന്നു
കോട്ടക്കൽ .കോവിഡ് – 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കോട്ടക്കൽ അർബൻ ബാങ്ക് ജീവനകാരുടെ വിഹിതമായി 197906/- രൂപയും ബാങ്കിന്റെ വിഹിതമായി 302094 / – രൂപയും ചേർത്ത് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ,അതോടെപ്പം കേരളത്തിലെ ഏറ്റവും കൂടുതൽ സൗജന്യ ഭക്ഷണ വിതരണം നടത്തിയ കോട്ടക്കൽ നഗരസഭയുടെ കമ്യൂണിറ്റി കിച്ചണിലേക്ക് 30000/- രുപയും നൽകുകയുണ്ടായി
അതിജീവനത്തിന്റെ പുത്തൻ മാതൃകയായി വിവിധ വായ്പാ പദ്ധതികൾ കുറഞ്ഞ പലിശ നിരക്കിൽ ബാങ്ക് ഒരുക്കിയിരിക്കുന്നു .സ്വർണ്ണ പണയ വായ്പ 5.9% പലിശ നിരക്ക് മുതൽ ,ചെറുകിട കച്ചവടക്കാർക്ക് ആൾ ജാമ്യത്തിൽ 7.5% പലിശ നിരക്കിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുമയി ചേർന്ന് ഒരു ലക്ഷം രൂപ വരെ വായ്പ ,കൃത്യമായി വായ്പാ തിരിച്ചടവ് നടത്തുന്ന ഇടപാടുകാർക്ക് പലിശയിൽ 10% ഇളവ് നൽകുന്നു ,കൂടാതെ കോട്ടക്കൽ നഗരസഭയുമായി സഹകരിച്ച് പ്രവാസികൾക്ക് വായ്പാ പദ്ധതികൾ ആവിശ്കരിച്ചു വരുന്നു
കോട്ടക്കൽ നിയോജക മണ്ഡലത്തിലെ ഡയാലിസിസ് രോഗികൾക്ക് MLA ആബിദ് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഒരു മാസത്തെ മരുന്ന് വിതരണത്തിലും ബാങ്ക് ധനസഹായം നൽകിയിട്ടുണ്ട്
കോട്ടക്കൽ നഗരസഭയിൽ നടന്ന ചടങ്ങിൽ ബാങ്ക് ചെയർമൻ എം. അബ്ദുറഹിമാൻ ചെക്ക് നഗരസഭാ ചെയർമാൻ കെ.കെ നാസറിന് കൈമാറി സ്ഥിരം സമിതി അദ്ധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ ,ഡയറക്ടർ മാരായ അബു കിഴക്കേതിൽ ,സുബൈർ .സി.കെ ,നിസാർ .യു.കെ ,അബ്ദു റഹിമാൻ കുണ്ടിൽ ,നാരായണൻ .കെ.വി ,വേലായുധൻ .സി , നഗരസഭ സെകട്ടറി സുഗധ കുമാർ ,ബാങ്ക് ജനറൽ മാനേജർ ഷഫീഖ് കൊടി തൊടി ,സ്റ്റാഫ് സെക്രട്ടറി ജുനൈദ് പരവക്കൽ എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139