1470-490

സഞ്ചരിക്കുന്ന ആശുപത്രി കയ്പമംഗലത്തും


സഞ്ചരിക്കുന്ന ആശുപത്രി കയ്പമംഗലം പഞ്ചായത്തിലും. പീസ് വാലി-ആസ്റ്റർ വോളന്റിയേഴ്സിന്റെ ജില്ലയിൽ എല്ലായിടത്തും സഞ്ചരിക്കുന്ന ആശുപത്രിയാണ് കയ്പമംഗലത്തും സ്‌ക്രീനിംഗ് ക്യാമ്പ് നടത്തിയത്. കയ്പമംഗലം 12 വിജയഭാരതി സ്‌കൂളിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ഉൾപ്പടെ നിരവധിപേർ പരിശോധനയ്ക്ക് വിധേയരായി. രണ്ട് ഡോക്ടർമാർ, നേഴ്സ്, പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിലുള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരേ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിച്ചത്. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ വിശദാംശങ്ങൾ ആരോഗ്യവകുപ്പിന് നൽകുന്ന രീതിയാണ് ക്യാമ്പുകളിൽ അവലംബിച്ചത്. കാളമുറി തണൽ പാലിയേറ്റീവാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഫസൽ കാതിക്കോട്, സ്‌കൂൾ മാനേജർ സോമൻ താമരക്കുളം, പി എം ഉസ്മാൻ, ടി.എസ്.ജമാൽ, പി.വി.ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: കയ്പമംഗലം പഞ്ചായത്തിൽ സഞ്ചരിക്കുന്ന ആശുപത്രിയിൽ നടത്തുന്ന സ്‌ക്രീനിംഗ് ക്യാമ്പ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139