1470-490

ട്രെയിൻ മുടങ്ങി – നാട്ടിലേക്ക് മടങ്ങാനാവാതെ അതിഥി തൊഴിലാളികൾ.

നാട്ടിലേക്ക്
മടങ്ങാനാവാതെ ചേളാരി ജി വി എച്ച് എസ് എസ് സ്കൂളിൽ തടിച്ച് കൂടിയ രാജസ്ഥാനിലെ അതിഥി തൊഴിലാളികൾ

വേലായുധൻ പി മൂന്നിയൂർ .

തേഞ്ഞിപ്പലം: ട്രെയിൻ മുടങ്ങിയതിനെ തുടർന്ന് അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാനായില്ല .ലോക് – ഡൗണിനെ തുടർന്ന് തേഞ്ഞിപ്പലം, മൂന്നിയൂർ പഞ്ചായത്തുകളിൽ കുടുങ്ങി കിടക്കുന്ന രാജസ്ഥാനിലെ തൊഴിലാളികളാണ് ഇന്ന് എത്തേണ്ട ട്രെയിൻ മുടങ്ങിയതിനെ തുടർന്ന് നാട്ടിലേക്ക് പോവാനാതെ വലഞ്ഞത്. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കാലിക്കറ്റിൽ നിന്ന് രാജസ്ഥാനിലേക്ക് ട്രെയിൻ എത്തുമെന്ന നേരത്തെ അധികൃതർ അറിയിച്ചതിനെ തുടർന്ന് 200 അതിഥി തൊഴിലാളികളാണ് ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ക്യാമ്പ് ചെയ്തത്. എന്നാൽ നാട്ടിലേക്ക് പോവാൻ ലഗേജുമായി എത്തിയ അതിഥി തൊഴിലാളികളെ മുന്നറിയിപ്പില്ലാതെയാണ് ട്രെയിൻ ക്യാൻസലായ വിവരം അധികൃതർ അറിയിക്കുന്നത് .രാജസ്ഥാൻ സർക്കാർ അതിഥി തൊഴിലാളികൾക്ക് സ്വദേശത്തേക്ക് വരുന്നതിന് അനുമതി നൽകാത്തതിനെ തുടർന്നാണ് ട്രെയിൻ മുടങ്ങിയതെന്ന് സ്ഥലത്തെത്തിയ തിരൂരങ്ങാടി തഹസീൽദാർ വ്യക്തമാക്കിയത്. അതെ സമയം നിലവിൽ ഉണ്ടായിരുന്ന വാസസ്ഥലം ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാനൊരുങ്ങിയ അതിഥി തൊഴിലാളികൾ പെരുവഴി യിലായി. ഇതോടെ ഭക്ഷണവും താമസസ്ഥലവും പുനസ്ഥാപിക്കണ മെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ ബഹളം വെച്ചു. ഇതിനെ തുടർന്ന് ഭക്ഷണവും നേരത്തെയുണ്ടായിരുന്ന താമസ സൗകര്യവും ഒരുക്കാൻ തിരൂരങ്ങാടി തഹസീൽദാർ തേഞ്ഞിപ്പലം, മൂന്നിയൂർ പഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകി. ഇതിന് ശേഷമാണ് അതിഥി തൊഴിലാളികൾ നിലവിൽ താമസിച്ചിരുന്നിടങ്ങളിലേക്ക് തിരിച്ചു പോകാൻ തയ്യാറായത്. എന്നാൽ അതിഥി തൊഴിലാളികൾക്ക് ട്രെയിൻ യാത്രയ്ക്ക് രാജസ്ഥാൻ സർക്കാർ അനുമതി നൽകുന്ന മുറയ്ക്ക് അവരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിന് എല്ലാ നടപടികളും സ്ഥീകരിക്കുമെന്ന് റവന്യു അധികൃതർ വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139