1470-490

കള്ള് ഷാപ്പ് ഇന്നു തുറക്കുമോ?

സംസ്ഥാനത്ത് കള്ള്ഷാപ്പുകൾ ഇന്ന് തുറക്കും. വിൽപ്പന നടത്തിയ 3900 ഷാപ്പുകളിൽ, ഫീസടച്ച് ലൈസൻസ് നേടിയ ഷാപ്പുകൾ തുറക്കാനാണ് സർക്കാർ നിർദേശിച്ചത്. എന്നാൽ കള്ളിന്റെ ലഭ്യതക്കുറവ് കാരണം മിക്ക ഷാപ്പുകളും ഇന്ന് തുറക്കാനിടയില്ല.

ഷാപ്പുകളിൽ ഇരുന്ന് മദ്യപിക്കാനോ ഭക്ഷണം കഴിക്കാനോ അനുമതി നൽകിയിട്ടില്ല. ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ കള്ള് പാർസലായി നൽകാനാണ് തീരുമാനം.

ഒരു സമയം ക്യൂവിൽ 5 പേർക്ക് മാത്രമേ അനുമതി ഉണ്ടകൂ. മാത്രമല്ല, നിശ്ചിത തൊഴിലാളികളെ മാത്രമേ ഷാപ്പിൽ ജോലിയ്ക്കായി അനുവദിക്കുകയുള്ളു. വാങ്ങാനെത്തുന്നവരും വിൽപനത്തൊഴിലാളികളും ശാരീരിക അകലം പാലിക്കണം.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139