1470-490

തൃശൂരിൽ നിരീക്ഷണത്തിലുളളത് 1671 പേർ

കോവിഡ് 19: ജില്ലയിൽ നിരീക്ഷണത്തിലുളളത് 1671 പേർ
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 1644 പേരും ആശുപത്രികളിൽ 22 പേരും ഉൾപ്പെടെ ആകെ 1671 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (മെയ് 13) നിരീക്ഷണത്തിന്റെ ഭാഗമായി നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
ബുധനാഴ്ച (മെയ് 13) 25 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1408 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1383 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 25 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. സാമ്പിൾ പരിശോധന ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി 282 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ശ്വാസകോശസംബന്ധമായ രോഗമുളളവർ, കച്ചവടക്കാർ, പോലീസ്, റേഷൻകടയിലെ ജീവനക്കാർ, അതിഥി തൊഴിലാളികൾ, 60 വയസ്സിനു മുകളിലുളളവർ, അന്തർസംസ്ഥാന യാത്രക്കാർ തുടങ്ങി വിവിധ മേഖലകളിലുളളവരുടെ സാമ്പിളുകളാണ് ഇപ്രകാരം പരിശോധനയ്ക്ക് അയച്ചത്.
363 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ബുധനാഴ്ച (മെയ് 13) 78 പേർക്ക് കൗൺസലിംഗ് നൽകി.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1576 പേരെയും മത്സ്യചന്തയിൽ 983 പേരെയും ബസ് സ്റ്റാന്റിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 54 പേരെയും സ്‌ക്രീൻ ചെയ്തു.
ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തൂർ മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.
നാട്ടിലേക്കു തിരിച്ചെത്തിയ പ്രവാസികൾക്കും അന്യസംസ്ഥാനത്തിൽ നിന്നുമുളള മലയാളികൾക്കും അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ആരോഗ്യപ്രവർത്തകർ സ്‌ക്രീനിങ്ങ് നടത്തുന്നു. നിരീക്ഷണത്തിൽ കഴിയുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളടങ്ങിയ ബോധവൽക്കരണകിറ്റും നൽകുന്നുണ്ട്.
വിദേശരാജ്യങ്ങളിൽ നിന്ന് ജില്ലയിലേക്ക് ഇതുവരെ തിരിച്ചെത്തിയത് 381 പേരാണ്. ഇവരെ 4 കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലാക്കി. ഇതരസംസ്ഥാനങ്ങളിൽ നിന്ന് 3109 പേരും തിരിച്ചെത്തി.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270