1470-490

പെട്രോൾ പമ്പുകളിൽ കോൺഗ്രസ് പ്രവർത്തകർ സമരം നടത്തി

ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞിട്ടും പെട്രോൾ ഡീസൽ വില കുറക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെചൂണ്ടൽ പഞ്ചായത്തിലെ മുഴുവൻ പെട്രോൾ പമ്പുകളിലും കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സമരം നടത്തി.യൂത്ത് കോൺഗ്രസ്, പ്രവാസി കോൺഗ്രസ്, ഒ ബി സി കോൺഗ്രസ്, അസംഘടിത തൊഴിലാളി കോൺഗ്രസ്സ് എന്നി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം സംഘടിപ്പിച്ചത്.കേച്ചേരിയിലെ ഇന്ത്യൻ ഓയിൽ പമ്പ്, തുവാനൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പ്, പാറന്നൂരിലെ എസ്സാർ പമ്പ്, പട്ടിക്കരയിലെ ഭാരത് പെട്രോളിയം പമ്പ് എന്നിവടങ്ങളിലാണ് യുവജന സംഘടനയുടെയും വിവിധ  പോഷക സംഘടനകളുടെയും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം അരങ്ങേറിയത്.കേച്ചേരിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിന് മുന്നിൽ നടന്ന സമരം കോൺഗ്രസ് പാവറട്ടി ബ്ലോക്ക് ജനറൽ സെക്രട്ടറി വി.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ മണലൂർ നിയോജകമണ്ഡലം മുൻ പ്രസിഡന്റ് മുബാറക്ക് കേച്ചേരി അധ്യക്ഷനായി. തുവാനൂരിൽ ഒ.ബി.സി.കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സാഗർ സലീം ഉദ്ഘാടനം ചെയ്തു. ഒ.ബി.സി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.കെ.സുഭാഷ് അധ്യക്ഷനായി.പാറന്നൂരിൽ അസംഘടിത തൊഴിലാളി യൂണിയൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം പാവറട്ടി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ.എ.അബ്ബാസ് ഉദ്ഘാടനം ചെയ്തു. അസംഘടിത തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു. സി.പ്രസിഡന്റ് സൈനുദ്ധീൻ തൂവ്വാന്നൂർ അധ്യക്ഷനായി. പട്ടിക്കരയിൽ  പ്രവാസി കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഉദ്ഘാടനം കോൺഗ്രസ് ചൂണ്ടൽ മണ്ഡലം ജനറൽ സെക്രട്ടറി മൊയ്തുണ്ണി കുട്ടി നിർവ്വഹിച്ചു. പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെബീർ നാലകത്ത് അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ  മണ്ഡലം കോൺഗ്രസ്‌ സെക്രട്ടറി പി.എൻ.സുന്ദരൻ, യൂത്ത് കോൺഗ്രസ് മുൻ പ്രസിഡണ്ട് നജീബ് നാലകത്ത്, കോൺഗ്രസ്‌ വാർഡ് കമ്മിറ്റി  പ്രസിഡന്റ്മാരായ ഷറഫുദ്ധീൻ പട്ടിക്കര, എ.എ.മുഹമ്മദ്,സജിത്ത് പറപ്പൂർ, പ്രവാസി കോൺഗ്രസ്‌ മണ്ഡലം ട്രഷറർ മുസ്തഫ കേച്ചേരി,  മണ്ഡലം സെക്രട്ടറി ഹബീബ് റഹ്മാൻ,കോൺഗ്രസ്‌ നേതാക്കൻമാരായ രാജൻ പാറന്നൂർ, സൈനുദ്ധീൻ ചൂണ്ടൽ, നസീർ മത്തനങ്ങാടി,  മോഹനൻ പട്ടിക്കര, ജോൺസൻ കേച്ചേരി, ശിവൻ ചെറപ്പറമ്പ് യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ആന്റണി, പ്രണവ് കല്ലാറ്റിൽ, സുധീർ മുഹമ്മദ്, എന്നിവർ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139