1470-490

അടച്ചുപൂട്ടൽ കാലം പാഴാക്കാതെ കൊച്ചു മിടുക്കി

നിട്ടൂർ എൽ.പി.സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി എസ് .ശിവപ്രിയ നിർമ്മിച്ച മരുന്നു കവറുകൾ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി.എൻ.ബാലകൃഷ്ണൻ ഏറ്റു വാങ്ങുന്നു

മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ശിവപ്രിയ നിർമ്മിച്ചത് ആയിരത്തിൽ അധികം മരുന്നുകവറുകൾ
കുറ്റ്യാടി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂൾ വളരെ നേരത്തെ അടച്ചു കോവിഡ് പ്രതിരോധം ശക്തമായപ്പോൾ അടച്ചു പൂട്ടലുമായി .നിട്ടൂർ എൽ.പി.സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി എസ്.ശിവപ്രിയയെ സംബന്ധിച്ചിടത്തോളം വെറുതെയിരിക്കാൻ ഭാവമില്ലായിരുന്നു. തന്റെയും സഹോദരിയുടെയും പഴയ നോട്ട് പുസ്തകങ്ങളിലെ കടലാസുകൾ ഉപയോഗിച്ചു കൊണ്ട് മരുന്നു കവറുകൾ ഉണ്ടാക്കാനായിരുന്നു ശ്രമം.നിർമ്മിക്കുന്നത് പഠിക്കാനായി യൂ ട്യൂബിനെയും മറ്റു സഹായങ്ങൾ തേടാനും തുടങ്ങി.സ്കൂൾ പ്രധാനാധ്യാപിക ടി.വി.സുധ, ക്ലാസ് ടീച്ചർ പി.പി.ദിനേശൻ, സഹോദരി കുറ്റ്യാടി ഗവ: ഹയർ സെക്കൻഡറി പ്ലസ് ടു വിദ്യാർത്ഥിനി ശിവപ്രിയ, അമ്മ സുഗിത എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ നോട്ടു പുസ്തകങ്ങളിലെ കടലാസുകൾ കൊണ്ടാണ് കവർ നിർമ്മിച്ചതെങ്കിൽ രണ്ടാം ഘട്ടത്തിൽ അടച്ചു പൂട്ടൽ ഇളവിൽ കടകൾ തുറന്നപ്പോൾ ന്യൂസ് പ്രിന്റുകൾ വാങ്ങി പിന്നീട് അങ്ങോട്ട് അതുകൊണ്ടായിരുന്നു കവറുകൾ നിർമ്മിച്ചത് .നല്ല വഴക്കത്തിൽ തനിയെയുള്ള കവർനിർമ്മാണം ശിവപ്രിയയെ സംബന്ധിച്ചിടത്തോളം പഠന പ്രവർത്തനങ്ങളിലെ വേഗതയെപ്പോലെ തന്നെ മികച്ചതായിരുന്നു.അടച്ചു പൂട്ടൽ കാരണം സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്നുകവറുകൾക്ക് ക്ഷാമം എന്ന വാർത്ത ടി.വി.ചാനലുകളിൽ കണ്ടതോടെ മരുന്നുകവറുകൾ ആശുപത്രികൾക്ക് നൽകണമെന്ന ആഗ്രഹവും ശിവപ്രിയക്കുണ്ടായി.ശിവപ്രിയ നിർമ്മിച്ച ആയിരത്തി ഇരുനൂറിലധികം വരുന്ന മരുന്നുകവറുകൾ കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിക്കായി നൽകുകയായിരുന്നു. സഹോദരി സ്നേഹപ്രിയയും അടച്ചു പൂട്ടൽ കാലത്ത് പാഴ്വവസ്തുക്കൾ കൊണ്ട് നിരവധി വസ്തുക്കൾ നിർമ്മിച്ചിട്ടുണ്ട്.കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.എൻ.ബാലകൃഷ്ണൻ ശിവപ്രിയയിൽ നിന്നും മരുന്നുകവറുകൾ ഏറ്റു വാങ്ങി .ആശുപത്രി ആർ.എം.ഒ.ഡോ: പി.കെ.ഷാജഹാൻ, ഡോ:നിർമ്മൽ, എസ്.ജെ.സജീവ് കുമാർ, പി.പി.ദിനേശൻ, സുഗിത, സ്നേഹ പ്രിയ തുടങ്ങിയവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139