1470-490

മാസങ്ങളായി ഇരുട്ടിൽ കഴിയുന്ന വയോദ്ധികയ്ക്ക് സഹായം

പാവറട്ടി. മാസങ്ങളായി വൈദ്യുതി ഇല്ലാതെ ഇരുട്ടിൽ കഴിയുന്ന വയോദ്ധികയ്ക്ക് സഹായവുമായി ജനപ്രതിനിധികളും പോലീസും എത്തി വർഷങ്ങളായി തനിച്ച് താമാസിക്കുന്ന പാവറട്ടി മനപ്പടി സ്വദേശിനി കമ്മളാട്ടത്ത് പറമ്പിൽ മണി 65 യാണ് ശുചി മുറിയില്ലാതെയും ഇരുട്ടിലും കഴിയുകയുമായിരുന്നു
വാർത്തകൾ വന്നതിനെ തുടർന്നാണ് ജനപ്രതിനിധികളും പോലീസും ഇടപ്പെട്ടത്
ശുചി മുറിയുടെ നിർമ്മാണത്തിനും വൈദ്യുതി പുനസ്ഥാപിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകാം എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമല സേതുമാധവൻ പറഞ്ഞു. പാവറട്ടി സി.ഐ എം.കെ രമേഷിന്റെ നിർദേശ പ്രകാരം എസ് ഐ കെ.ആർ റെമി ലിന്റെ നേതൃത്വത്തിൽ സ്ഥലതെത്തി പരിശോധനകൾ നടത്തുകയും ബന്ധുക്കളുമായി സംസാരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഉണ്ടായിരുന്ന തടസ്സങ്ങൾ നീക്കി നാളെ തന്നെ ശുചി മുറിയുടെ നിർമ്മാണങ്ങൾ നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു ആറ് മാസങ്ങൾക്ക് മുൻപ് 15 രൂപ കുടിശികയുടെ പേരിൽ വീട്ടിലെ വൈദ്യുതി വിഛേദിച്ചിരുന്നതത് മൂന്ന് സഹോദരിമാർ ഉണ്ട് ഇവർ വല്ലപ്പോഴും കൊണ്ടുവന്ന് നൽകുന്ന ഭക്ഷണ സാധങ്ങൾ കൊണ്ടാണ് മണിയുടെ ജിവിതം മുന്നോട്ട് പോയിരുന്നത്. വെളിച്ചത്തിനായി
സോളാറിൽ പ്രവർത്തിക്കുന്ന ടോർച്ചും നേരം പോകുന്നതിനായി റേഡിയോയും ആണ് ആശ്രയം വൈദ്യുതി പുനസ്ഥാപിക്കുന്നതിന് ബന്ധുക്കൾ വൈദ്യുതി വകുപ്പ് ജീവനക്കാരെ സമീപിച്ചപ്പോൾ വലിയ തുക അടകേണ്ടിവരുമെന്ന് പറഞ്ഞു എന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139