1470-490

സാന്ത്വന കേന്ദ്രത്തിലേക്ക് പുതിയ അന്തേവാസിയായി

രണ്ട് മാസം മുമ്പ് തലശ്ശേരി ജനമൈത്രി പോലീസ് മുഖാന്തിരം കണ്ണൂർ ജില്ലയിലെ എളയാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി.എച്ച് സെൻ്ററിനു കീഴിലുള്ള സാന്ത്വന കേന്ദ്രത്തിലേക്ക് അന്തേവാസിയായി ഏറ്റെടുത്ത കന്യാകുമാരി സ്വദേശി എന്നു പറയപ്പെടുന്ന സുന്ദർ കഴിഞ്ഞ ദിവസം ( 12.05.2020) രാത്രി 10 മണിയോട് കൂടി സെൻ്ററിൻ്റെ കീഴിലുള്ള സി.എച്ച് ഹോസ്പിറ്റലിൽ നിന്നും മരണപ്പെട്ടു.തൊണ്ടയ്ക്ക് ക്യാൻസർ പിടിപ്പെട്ട സുന്ദർ ഏറെ കാലമായി തലശ്ശേരി ബസ്റ്റാൻ്റ് പരിസരത്താണ് താമസം. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്ന സുന്ദറിൻ്റെ ജീവിതം കണ്ട് മനസ്സിലാക്കിയ തലശ്ശേരി ജനമൈത്രി പോലീസ് ഏറ്റെടുത്ത് സി.എച്ച് സെൻ്ററിനെ ഏല്പിക്കുകയായിരുന്നു. സുന്ദറിനെ അലട്ടികൊണ്ടിരിക്കുന്ന ക്യാൻസർ രോഗത്തിനുള്ള ചികിത്സ സി.എച്ച്.സെൻ്റർ മുഖാന്തിരം മലബാർ ക്യാൻസർ സെൻ്ററിൽ ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ഒരാഴ്ചയായി അസുഖം വഷളായി കൊണ്ടിരിക്കുകയും സുന്ദറിൻ്റെ ജീവൻ നിലനിർത്താൻ സി.എച്ച് ഹോസ്പിറ്റലിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും പരിശ്രമിച്ച് വരുന്നവസരത്തിലാണ് സുന്ദർ വിടവാങ്ങിയത്.
മരണ വാർത്ത തലശ്ശേരി ജനമൈത്രി പോലീസ് സ്റ്റേഷനിലും കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലും അറിയിച്ചിരുന്നു. അവരുടെ നിർദ്ദേശ പ്രകാരം സുന്ദറിൻ്റെ മൃതദേഹം കണ്ണൂർ ജില്ലാ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സുന്ദറിനെ അറിയുന്നവരോ, സുന്ദറിൻ്റെ ബന്ധുക്കളോ പ്രസ്തുത പോലീസ് സ്റ്റേഷനുമായോ കണ്ണൂർ എളയാവൂർ സി.എച്ച് സെൻ്ററുമായോ അടിയന്തിരമായും ബന്ധപ്പെടേണ്ടതാണ്. അല്ലാത്ത പക്ഷം അനാഥ മൃതദേഹം എന്ന നിലയിൽ പോലീസിൻ്റെ നിർദ്ദേശ പ്രകാരം സംസ്കരിക്കുന്നതായിരിക്കും.

വിശദ വിവരങ്ങൾക്ക്:-

കെ.എം.ഷംസുദ്ദീൻ
ജനറൽ സിക്രട്ടറി
സി.എച്ച് സെൻ്റർ എളയാവൂർ
പി.ഒ.വാരം. കണ്ണൂർ ജില്ലാ
Mob: 9447648271
9400422322
CH Centre: 0497 2721271

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270